‘ചിത്രം കണ്ടതിന് ശേഷം മോഹന്‍ലാല്‍ വീട്ടില്‍ വരുന്നത് എനിക്ക് ഭയമായിരുന്നു’; കല്യാണി

ആ സംഭവത്തിന് ശേഷം മോഹന്‍ ലാല്‍ വീട്ടില്‍ വരുന്നത് എനിക്ക് പേടിയായിരുന്നു. തുറന്നു പറയുന്നത് മറ്റാരുമല്ല സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്‍.

കഴിഞ്ഞ ദിവസം ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് കല്ല്യാണി ഇക്കാര്യം തുറന്ന് പറഞ്ഞത്. സംഭവം ഇങ്ങനെ.’ചിത്രം’ പ്രിയദര്‍ശന്‍ ലാല്‍ കൂട്ടുകൊട്ടിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. ചിത്രത്തില്‍ ലിസിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലിസിയുടെ കഥാപാത്രത്തെ മോഹന്‍ലാലിന്റെ കഥാപാത്രം കുത്തുകയും തുടര്‍ന്ന് ലിസി മരിക്കുന്നതും ചിത്രത്തിലെ ഒരു പ്രധാന സീനാണ്.

ഈ രംഗം കണ്ട ശേഷമാണ് കല്യാണിയ്ക്ക് മോഹന്‍ലാലിനെ പേടിയായത്. കുറേ നാള്‍ ലാല്‍ വീട്ടില്‍ വരുന്നതു പോലും തനിക്ക് ഭയമായിരുന്നെന്നും കല്യാണി വ്യക്തമാക്കുന്നു. പിന്നെ ഇതെല്ലൊം അഭിനയം മാത്രമാണെന്ന് താന്‍ മനസിലാക്കിയെന്നും കല്യാണി വ്യക്തമാക്കുന്നു. അതിനു ശേഷം ഞാന്‍ വീണ്ടും പഴയതു പോലെയായി എനിക്കുണ്ടായിരുന്ന ഭയം മാറി കല്യാണി വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News