പണമെറിഞ്ഞ് ബിജെപി; മേഘാലയില്‍ സര്‍ക്കാറുണ്ടാക്കാന്‍ എന്‍പിപി-ബിജെപി സഖ്യത്തെ ക്ഷണിച്ച് ഗവര്‍ണര്‍

മേഘാലയായില്‍ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ എന്‍പിപി-ബിജെപി സഖ്യത്തെ ക്ഷണിച്ചു.
എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മയാണ് മുഖ്യമന്ത്രിയാകുക. സത്യപ്രതിജ്ഞ മറ്റന്നാള്‍ ഉണ്ടായേക്കും. 21 സീറ്റു നേടിയ കോണ്‍ഗ്രസ്സായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി.

എന്‍പിപിയ്ക്ക് 19 ഉം ബിജെപിയ്ക്ക് 2 സീറ്റുകളാണുള്ളത്. മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയായാണ് എന്‍പിപി-ബിജെപി അധികാരത്തിലേക്ക് എത്തുന്നത്. ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി.ഇവര്‍ക്ക് ബിജെപിയും യുഡിപിയും എച്ച്.സ്.പി.ഡി.പി, പി.ഡി.എഫും ഒരു സ്വതന്ത്ര എം.ല്‍.എ യും പിന്തുണ നല്‍കിയതോടെ സഖ്യത്തിന് 34 എം.എല്‍.എ മാരുടെ പിന്തുണ ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News