ബിജെപിയ്‌ക്കെതിരെ സഖ്യത്തിനൊരുങ്ങി ബിഎസ്പിയും സമാജ്വാദി പാര്‍ട്ടിയും; ഉപതിരഞ്ഞെടുപ്പില്‍ എസ്പിയെ പിന്തുണയ്ക്കണമെന്ന് മായാവതി

ലഖ്നൗ: യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായായതോടെ ഒഴിവ് വന്ന ഗോരഖ്പൂര്‍ മണ്ഡലത്തിലേക്കും ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയുടെ മണ്ഡലമായ പുല്പുരിലേക്കും മാര്‍ച്ച് 11 നടക്കുന്ന ലോകസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ സമാജ് വാദി പാര്‍ട്ടിക്ക് ബിഎസ്പിയുടെ പിന്തുണ. ഇരു മണ്ഡലങ്ങളിലും സ്ഥാര്‍ഥികളെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ച മായാവതി രണ്ടിടത്തും ബിജെപിക്കെതിരെ വോട്ടുചെയ്യാന്‍ അണികളോട് ആഹ്വനം ചെയ്തു .

അതെസമയം, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകസഭാ തിരെഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുമായി എതെകിലും രാഷ്ട്രീയ സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ചു പാര്‍ട്ടി തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും മായാവതി പറഞ്ഞു.

ഗോരഖ്പൂര്‍ മണ്ഡലത്തില്‍ സമാജ്വാദി പാര്‍ട്ടി പ്രവീണ്‍ നിഷാദിനെയും , പഹുപൂരില്‍ നാഗേന്ദ്ര സിങ് പട്ടേലിനെയുമാണ് സ്ഥാനാര്‍ഥികള്‍ക്കിയിരിക്കുന്നത് . ഇരുമണ്ഡലങ്ങളിലും ബിഎസ്പി സ്ഥാര്‍ത്ഥികളെ നിര്‍ത്താതെ സമാജ്വാദി പാര്‍ട്ടിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏത് വിധേയനെയും ബിജെപിയെ അധികാരത്തില്‍ നിന്നും പുറന്തള്ളാനാണ് ബിഎസ്പി ശ്രമിക്കുകയെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 11നാണു ഇരു മണ്ഡലങ്ങളിലും തിരെഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 14 നാണു വോട്ടെണ്ണല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News