ആക്രമണം അഴിച്ചു വിട്ട് ആര്‍എസ്എസ്; ലോക്കല്‍ കമ്മറ്റി ഓഫീസ് ആക്രമിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട് :വടക്കഞ്ചേരിയില്‍ ആര്‍എസ്എസ് ആക്രമണം. 4 ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പടുത്താന്‍ ശ്രമം. സി പി ഐ എം വണ്ടാഴി ലോക്കല്‍ കമ്മറ്റി ഓഫീസിലേക്ക് അതിക്രമിച്ച് കയറിയാണ് അക്രമി സംഘം ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡി വൈ എഫ് ഐ വടക്കുഞ്ചേരി ബ്ലോക്ക് ട്രഷറര്‍ ഷക്കീര്‍ , വണ്ടാഴി മേഖലാ സെക്രട്ടറി രാജേഷ്, മേഖലാ പ്രസിഡന്റ് സുബിന്‍, ടൗണ്‍ യൂണിറ്റ് സെക്രട്ടറി ഉബൈ സ് എന്നിവര്‍ക്കു നേരെയാണ് അക്രമം നടന്നത്. വണ്ടാഴി ലോക്കല്‍ കമ്മറ്റി ഓഫീസില്‍ ഇരിക്കുകയായിരുന്ന ഇവരെ അക്രമിസംഘം വെട്ടി കൊലപ്പെടുത്താന്‍ ശ്രമിയ്ക്കുകയായിരുന്നു.

നാല് ബൈക്കുകളിലായി മുഖം മൂടി ധരിച്ച് മരകായുധങ്ങളുമായെത്തിയ ഒന്‍പതംഗ ആക്രമണം നടത്തുകയായിരുന്നു. ഷക്കീറിനും രാജേഷിനും കൈക്കും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. നാല് പേരും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ പ്രതിഷേധിച്ച് വണ്ടാഴിയില്‍ സി പി എം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

തൃപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായി ഇന്നലെ വണ്ടാഴിയില്‍ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനത്തിന്റെ മറവില്‍ വ്യാപകമായി ആക്രമണമഴിച്ചു വിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സിപി ഐ എം ഓഫീസ് ആക്രമിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News