അമ്മാവന്‍ ക്രൂരമായി ബലാത്സംഗം ചെയ്ത മൂന്നു വയസ്സുകാരി മരണത്തോട് മല്ലടിച്ച് മെഡിക്കല്‍ കോളേജില്‍

അമ്മാവന്റെ ക്രൂര പീഡനത്തിന് ഇരയായ മൂന്നു വയസ്സുകാരി മരണത്തോട് മല്ലടിച്ച് മെഡിക്കല്‍ കോളേജാശുപത്രിയില്‍. കുട്ടിയുടെ നില അതീവഗുരുതരം.

ലഖ്‌നൗവിലെ താക്കൂര്‍ഗഞ്ചിലാണ് സംഭവം. ഹോളി ആഘോഷിക്കാനെത്തിയ കുട്ടിയുടെ പിതാവിന്റെ 20വയസുകാരനായ സഹോദരനാണ് മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നും ഇയാള്‍ ഇറങ്ങി വരുന്നത് നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഇതേ കട്ടിടത്തില്‍ നിന്നും അവശനിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

മിഠായിയും മധുര പലഹാരങ്ങളും തരാമെന്ന് പറഞ്ഞ് വീടിന് സമീപത്തെ കെട്ടിടത്തിലേക്ക് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News