ചരിത്രം കുറിച്ചു പാക്കിസ്താന്‍; സെനറ്റിലേക്ക് ഹിന്ദു ദളിത് വനിതയെ തിരഞ്ഞെടുത്തു

കറാച്ചി: ചരിത്രം കുറിച്ച് പാക്കിസ്താന്‍. സിന്ധ് പ്രവിശ്യയില്‍ സെനറ്ററായി തിരഞ്ഞെടുത്തത് ഹിന്ദു ദളിത് വനിതയെ.

പാക്ക് പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്കാണ് കൃഷ്ണകുമാരി കോഹ്ലി എന്ന വനിതയെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ടതോടെ ഇവര്‍ രാജ്യത്തെ ആദ്യ ദളിത് വനിതാ സെനറ്ററായി ചരിത്രം കുറിച്ചു.

മതപണ്ഡിതന്‍ മൗലാന സമീഉല്‍ ഹഖിനെ പരാജയപ്പെടുത്തിയാണ് കൃഷ്ണ കുമാരിയുടെ വിജയം . ഇയാള്‍ക്ക് താലിബാനുമായി അടുപ്പമുള്ളതയാളാണ് മതപണ്ഡിതന്‍ മൗലാന സമീഉല്‍ ഹഖ്.

ബിലാവൽ ഭൂട്ടോ സർദാരി നേതൃത്വം നൽകുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) അംഗമാണ് ഇവർ. മുസ്‌ളീം ഭൂരിപക്ഷ പാക്കിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ക്കോ വനിതകള്‍ക്കോ യാതൊരു പരിഗണനയും നല്‍കിയിരുന്നില്ല. ആ സാഹചര്യത്തിലാണ് പ്രദേശത്ത് ന്യൂന പക്ഷവും വനിതയുമായ കൃഷ്ണകുമാരിയുടെ വിജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here