വിദേശത്ത് തൊഴില്‍: നിബന്ധനകളുമായി കുവൈറ്റ്

കുവൈറ്റ്: വിദേശ തൊഴിലാളി റിക്രൂട്ട്മെന്റില്‍ നിലപാടുകളും നിബന്ധനകളും കനപ്പിച്ച് കുവൈത്ത്. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് പാലിക്കേണ്ട നിബന്ധനകളെ സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്.

ഇരുപത്തഞ്ച് ശതമാനം തൊഴിലാളികളെ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യുന്നതിന് സ്ഥാപനങ്ങള്‍ പാലിക്കേണ്ട നിബന്ധനകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിബന്ധനകള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി നല്‍കും.

തൊഴില്‍രഹിതരായ സ്വദേശികള്‍ക്ക് തൊഴിലവസരം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനങ്ങള്‍ക്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.നിബന്ധനയനുസരിച്ച് ഒരു തൊഴിലാളിക്ക് 250 ദിനാര്‍ വീതം
കെട്ടിവെയ്‌ക്കേണ്ടി വരും. ആഭ്യന്തര തൊഴില്‍വിപണിയില്‍ 25 ശതമാനത്തില്‍ കൂടുതലുള്ളവരെ കണ്ടെത്തണമെന്ന് നിബന്ധനയില്‍ ഉള്‍പ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News