വിവാദ ഭൂമിയിടപാട്: ആലഞ്ചേരിക്കെതിരായ കേസ് ഹൈക്കോടതിയില്‍; വാദം ഇന്നും തുടരും

വിവാദ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ഭൂമിയിടപാടില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ അധികാരം മാര്‍പാപ്പയ്ക്ക് മാത്രമാണെന്നായിരുന്നു കര്‍ദ്ദിനാള്‍ കഴിഞ്ഞ ദിവസം വാദിച്ചത്.

തുടര്‍ന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കോടതി രാജ്യത്തെ നിയമമൊന്നും കര്‍ദ്ദിനാളിന് ബാധകമല്ലേയെന്നും ചോദിച്ചു.

ഭൂമി ഇടപാട് കേസില്‍വിശ്വാസ വഞ്ചനാക്കുറ്റം നിലനില്‍ക്കുമോയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. സഭയുടെ സ്വത്തിന്മേല്‍ ആര്‍ക്കാണ് അവകാശം എന്നത് സംബന്ധിച്ച വാദപ്രതിവാദങ്ങളാണ് കോടതിയില്‍ പുരോഗമിക്കുന്നത്. ബിഷപ്പുമാര്‍ മാറി മാറി വരുമെന്നും അല്‍മായ സമൂഹത്തിന്റേതാണ് സ്വത്തുക്കളെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here