ആര്‍എസ്എസ് അധികാരം കിട്ടാന്‍ തീവ്രവാദികളുമായി കൂട്ടുകൂടുന്നു; കണ്ണൂരില്‍ സുധാകരന്റേത് ആര്‍എസ്എസ് സ്പോണ്‍സേഡ് സമരം: കോടിയേരി

അധികാരം കിട്ടാന്‍ ഐ എസ് തീവ്രവാദികളുമായി പോലും കൂട്ടുകൂടാന്‍ മടിയില്ലാത്തവരാണ് ആര്‍ എസ് എസ്സ് എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ബി ജെ പി യെ ചെറുക്കാന്‍ സി പി ഐ എമ്മിന് കോണ്‍ഗ്രസ്സിന്റെ കൂട്ട് വേണ്ടെന്നും കോടിയേരി വ്യക്തമാക്കി
കണ്ണൂരില്‍ കെ സുധാകരന്‍ നടത്തിയ നിരാഹാര സമരം ആര്‍ എസ് എസ് സ്പോണ്‍സേഡ് സമരമായിരുന്നുവെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.

ത്രിപുരയില്‍ തീവ്രവാദ സംഘടനയുമായി ചേര്‍ന്നാണ് ബി ജെ പി ഭരണം പിടിച്ചത്.ഏതു വിധേനയും അധികാരത്തില്‍ എത്തുക എന്നത് മാത്രമാണ് ആര്‍ എസ് എസ്സിന്റെ ലക്ഷ്യം.അധികാരം നേടാന്‍ ഐ എസ് തീവ്ര വാദികളുമായി പോലും കൂട്ടുകൂടാന്‍ മടിയില്ലാത്തവരാണ് ആര്‍ എസ് എസ് എന്നും കണ്ണൂരില്‍ നല്‍പ്പാടി വാസു രക്തസാക്ഷി ദിനാചരണ യോഗത്തില്‍ സംസാരിക്കവെ കോടിയേരി പറഞ്ഞു.

സംഘപരിവാറിനെ ചെറുക്കാന്‍ കോണ്‍ഗ്രെസ്സുമായി കൂടുകൂടണമെന്നാണ് ചിലരുടെ അഭിപറയാം.എന്നാല്‍ കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് എവിടെയെങ്കിലും വേണ്ടേ എന്നും കോടിയേരി ചോദിച്ചു.കോണ്‍ഗ്രസ്സുമായി ചേര്‍ന്നല്ല ആര്‍ എസ് എസ്സിനെ നേരിടേണ്ടത് .

കണ്ണൂരില്‍ സുധാകരന്റെ നിരാഹാര സമരം ആര്‍ എസ് എസ് സ്‌പോന്‍ഡേര്‍ഡ് സമരമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.വന്‍ ജനാവലിയുടെ സാനിധ്യത്തിലാണ് മട്ടന്നൂരില്‍ നാല്‍പ്പാടി വാസുവിന്റെ ഇരുപത്തിയഞ്ചാം രക്തസാക്ഷി ദിനം ആചരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News