മിഷേല്‍ ഷാജിയുടെ വേര്‍പാടിന് ഒരു വര്‍ഷം; ആത്മഹത്യയല്ലെന്ന് ഉറച്ച് മാതാപിതാക്കള്‍

കൊച്ചിയില്‍ സി എ വിദ്യാര്‍ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ വേര്‍പാടിന് ഇന്നേയ്ക്ക് ഒരു വര്‍ഷം തികയുന്നു.മനോവിഷമത്തെ തുടര്‍ന്ന് മിഷേല്‍ കൊച്ചി കായലില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസും െ്രൈകം ബ്രാഞ്ചും അന്വേഷണത്തില്‍ കണ്ടെത്തിയത്.എന്നാല്‍ തങ്ങളുടെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇപ്പോഴും ഉറച്ച് വിശ്വസിക്കുകയാണ് മിഷേലിന്റെ മാതാപിതാക്കള്‍.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 5നാണ് മിഷേല്‍ ഷാജിയെ കാണാതാവുന്നത്.അന്ന് വൈകീട്ട് 6.15ന് കലൂര്‍ പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ശേഷം ഗോശ്രീ പാലത്തിനടുത്തേക്ക് നടന്നു പോയ മിഷേലിനെ പിന്നെ കണ്ടിട്ടില്ല.എന്നാല്‍ തൊട്ടടുത്ത ദിവസം കൊച്ചി കായലില്‍ നിന്നും മിഷേലിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.ഇതിന്റെ ഭാഗമായി മിഷേല്‍ നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പോലീസ് ശേഖരിച്ചിരുന്നു .

ഇതിനിടെ മിഷേലുമായി അടുപ്പമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ക്രോണിന്‍ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.രണ്ടു വര്‍ഷമായി തങ്ങള്‍ അടുപ്പത്തിലായിരുന്നുവെന്നും അടുപ്പത്തിലെ അസ്വാരസ്യങ്ങള്‍ ആത്മഹത്യയിലേക്ക് നയിച്ചുവെന്നും ക്രോണിന്‍ പോലീസിനോട് പറഞ്ഞു.താന്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും അതെന്താണെന്ന് അടുത്ത ദിവസം അറിയാമെന്നും മരിക്കുന്നതിന്റെ തലേന്നാള്‍ മിഷേല്‍ തന്നോട് പറഞ്ഞിരുന്നതായും ക്രോണിന്‍ മൊഴി നല്‍കിയിരുന്നു.

മിഷേലിനെ കാണാതായ ദിവസവും അതിന് തലേ ദിവസവുമായി മിഷേലിന്റെ ഫോണിലേക്ക് ക്രോണിന്റെ ഫോണില്‍ നിന്ന് 89 മെസേജുകളും 10 ഫോണ്‍കോളുകളും വന്നിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മിഷേല്‍ ആത്മഹത്യ ചെയ്തതുതന്നെയെന്ന് പോലീസ് സ്ഥിരീകരിക്കുകയും ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ക്രോണിനെതിരെ കേസെടുക്കുകയും ചെയ്‌തെങ്കിലും മാതാപിതാക്കളുടെ ആവശ്യപ്രകാരം പിന്നീട് െ്രൈകം ബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തു.

ക്രൈം ബ്രാഞ്ച് അന്വേഷണത്തിലും മരണം ആത്മഹത്യയായിരുന്നുവെന്നാണ് കണ്ടെത്തിയത്.ബലപ്രയോഗമൊ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്ന് മിഷേലിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഇതിനിടെ മിഷേലിന്റെ ദുരൂഹ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഷാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതെ തുടര്‍ന്ന് കേസ് ഡയറി ഹൈക്കോടതി പരിശോധിച്ചു.അന്വേഷണം തൃപ്തികരമെന്നായിരുന്നു കോടതിയുടെ വാക്കാല്‍ പരാമര്‍ശം. ഹര്‍ജിയില്‍ അന്തിമ തീരുമാനം കോടതിയുടെ പരിഗണനയിലാണ്.

എന്നാല്‍ തങ്ങളുടെ മകള്‍ക്ക് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹര്യവും ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു.മിഷേലിനെ കാണാതാവുന്നതിന് തലേന്നാള്‍ വരെ വളരെ സന്തോഷവതിയായാണ് തങ്ങളോട് സംസാരിച്ചിരുന്നത്. ക്രോണിനുമായി അത്തരത്തില്‍ ഒരു അടുപ്പം ഉണ്ടായിരുന്നില്ലെന്നും അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇപ്പോഴും ഉറച്ച് വിശ്വസിക്കുകയാണ് മിഷേലിന്റെ മാതാപിതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News