ഫോണ്‍ കെണി: വിചാരണക്കോടതി വിധിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

മംഗളം ഫോൺ കെണി കേസിൽ മന്ത്രി എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവേ സംസ്ഥാന സർക്കാരിനോടും ഹർജിക്കാരിയോടും സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

ഹർജിക്കാരിയായ മഹാലക്ഷ്മിക്ക് പൊതു താൽപര്യമില്ലെന്ന് സർക്കാർ വാദിച്ചു . ഇവർ നൽകിയിരിക്കുന്നത്
വ്യാജ വിലാസമാണെന്നും സർക്കാർ അറിയിച്ചു . ഇതിനിടെ കേസിൽ കക്ഷിചേരാൻ അനുമതി തേടി രണ്ട് ഹർജികൾ കോടതിയിലെത്തി.

ആദ്യ കേസിലെ പ്രതിയും മംഗളം ജീവനക്കാരനുമായ എസ് വി പ്രദീപ് , അഡ്വ ബിജു ജോസഫ് എന്നിവരാണ് കോടതിയെ സമീപിച്ചത്. കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ളതാണ് മംഗളം ജീവനക്കാരന്റെ ഹർജി.

ഈ രണ്ട് ഹർജികളും ഒരുമിച്ച് പരിഗണിക്കും. കേസ് പെട്ടെന്ന് അവസാനിപ്പിച്ച കീഴ് കോടതി നടപടി നിയമപരമല്ലെന്നാണ് ഹർജിക്കാരിയുടെ വാദം . മംഗളം ജീവനക്കാരി മൊഴി മാറ്റിയതിൽ അസ്വഭാവികത ഉണ്ടെന്നും , യുവതി സ്വാധീനിക്കപ്പെട്ടുവെന്നും ഹരജിയിൽ ആരോപിച്ചിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News