ഓസ്‌കര്‍ പ്രഖ്യാപനം പുരോഗമിക്കുന്നു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ഡന്‍കിര്‍ക്ക്

90ാമത് ഓസ്‌കര്‍ പുരസകാരപ്രഖ്യാപന ചടങ്ങ് ആരംഭിച്ചു. 24 വിഭാഗങ്ങളില്‍ നല്‍കുന്ന പുരസ്‌കാരങ്ങളില്‍ ആദ്യ പുരസ്‌കാരം മികച്ച സഹനടന്‍ സാം റോക്ക്വെല്ലിന് ലഭിച്ചു. മികച്ച ഡോക്യുമെന്ററി ഫിലിം ഇക്കറസ്, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ ‘ദ് ഷെയ്പ് ഓഫ് വാട്ടര്‍,

മികച്ച ശബ്ദസംയോജനം,ശബ്ദ സംവിധാനം, എഡിറ്റിങ്ങ്: ഡന്‍കിര്‍ക്ക്. മികച്ച കലാസംവിധാനം ദ് ഷെയ്പ് ഓഫ് വാട്ടര്‍ മികച്ച സഹനടി ആലിസന്‍ ജാനി,മികച്ച ആനിമേഷന്‍ ഫീച്ചര്‍ ചിത്രം കോക്കോ, മികച്ച വിദേശചിത്രം എ ഫന്റാസ്‌ററിക്ക് വുമണ്‍ (ചിലി)എന്നിവയാണ് ഇതുവരെ പ്രഖ്യാപിച്ചത്. രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിലുള്ള ക്രിസ്റ്റഫർ നോലന്റെ ‘ഡൻകിർക്’ മൂന്നു പുരസ്‌കാരങ്ങള്‍ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News