മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും .കേസ് സംബന്ധിച്ച വിവരങ്ങള്‍ എസ് പി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍ പഠിച്ച് അറിയിക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരിക്കാനാണ് ഹൈകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത് .

കോടതി നിര്‍ദേശിച്ച പ്രകാരം പ്രോസിക്യഷല്‍ ഡയറക്ടര്‍ ജനറല്‍ ഇന്ന് ഹാജരാകും. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News