കേരളം വരണ്ടു തുടങ്ങി; ഭൂമിക്കടിയിലേക്ക് കുഞ്ഞമ്പുവേട്ടനും യാത്ര തുടങ്ങി

വേനല്‍ കനത്തു തുടങ്ങിയാല്‍ കാസര്‍ക്കോട് പൊയിനാച്ചിയിലെ കുണ്ടംകു‍ഴിയില്‍ കുഞ്ഞമ്പുവേട്ടനെ കാണണമെങ്കില്‍ ഭൂമിക്കടിയിലേക്ക് പോകണം. തുളുനാടന്‍ മലനിരകളില്‍ മണ്ണിനോടും പാറയോടും ജലത്തോടും പൊരുതി അത്യപൂര്‍വ്വമായൊരു സാഹസീക അദ്ധ്വാന ജീവിതത്തിലാകും സദാസമയവും ഈ ജലമനുഷ്യന്‍.

കേരളത്തില്‍ ഏറ്റ‍വും കൂടുതല്‍ നദിയൊ‍ഴുകുന്ന ജില്ലയാണ് കാസര്‍ക്കോട്. പക്ഷേ

വടക്കന്‍ കാസര്‍ക്കോടിന്‍റെയും തുളുനാടിന്‍റെയും വലിയൊരു ഭാഗം പ്രദേശങ്ങളെങ്കിലും വേനല്‍ക്കാലത്ത് വെള്ളം കുടിക്കണമെങ്കില്‍ കുഞ്ഞമ്പുവേട്ടന്‍ തന്നെ കനിയണം.
ഭൂമിക്കടിയില്‍ കുഞ്ഞമ്പുവേട്ടന്‍ തുരക്കുന്ന ജലസ്രോതസ്സുകളായ സുരങ്കകളില്ലെങ്കില്‍ ഈ ഗ്രാമങ്ങള്‍ കരിഞ്ഞുണങ്ങിയേനേ.

കര്‍ണ്ണാടകയിലെ ബിദറിലെ നൂറുകണക്കിന് വര്‍ഷം പ‍ഴക്കമുള്ള യുനസ്ക്കോയുടെ ലോകപൈതൃക നിരീക്ഷണപട്ടികയിലുള്ള തുരങ്കജലസ്രോതസ്സുകള്‍ക്ക് ജീവന്‍ നല്‍കിയത് കുഞ്ഞമ്പുവേട്ടനാണ്. ബിദറിലെ ജില്ലാ കലക്ടര്‍ വന്നാണ് കുഞ്ഞമ്പുവേട്ടനെ കൂട്ടിക്കൊണ്ടു പോയത്. രാജ്യത്തെ പ്രമുഖ ഭൗമശാസ്ത്രജ്ഞര്‍ പങ്കെടുത്ത ചടങ്ങില്‍ അന്ന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമാണ് കുഞ്ഞമ്പുവേട്ടനെ ആദരിച്ചത്.

മണ്ണില്‍ പണിയെടുക്കുകയും മണ്ണുപുരണ്ട ജീവിതവുമായത് കൊണ്ടാകണം മലയാളികള്‍ ഈ മനുഷ്യനെ വേണ്ട വിധം തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. കുഞ്ഞമ്പുവേട്ടന്‍റെ നിശബ്ദ ജലസേവനം പ്രതിപാദിക്കുന്ന കേരളാ എക്സ്പ്രസ്- ജലമനുഷ്യന്‍ ഇവിടെ പൂര്‍ണ്ണമായും കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News