മകന്‍റെ കൊലപാതകിക്ക് ആ അമ്മ മാപ്പു നൽകി

മകൻ നഷ്ടപ്പെട്ട ദു:ഖമത്രയും ഉള്ളിലൊതുക്കി മകന്റെ ജീവനെടുത്ത കൊലപാതകിക്ക് ആ അമ്മ മാപ്പു നൽകി
മലയാറ്റൂരിൽ കൊല്ലപ്പെട്ട വൈദികൻ ഫാദർ സേവ്യർ തേലക്കാട്ടിന്റെ അമ്മ ത്രേസ്യാമ്മയാണ് കേസിലെ പ്രതി ജോണിക്ക് മാപ്പ് നൽകിയതായി പറഞ്ഞത്.

ഫാദർ സേവ്യറിനെ കൊലപ്പെടുത്തിയ മുന്‍ കപ്യാര്‍ ജോണിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു ത്രേസ്യാമ്മ.

വൈദികർക്കും മറ്റു ബന്ധുക്കൾക്കുമൊപ്പമാണ് ത്രേസ്യാമ്മ. മലയാറ്റൂർ കുരിശടിയിലെ മുൻ കപ്യാർ ജോണിയുടെ വീട്ടിലെത്തിയത്. വൈദികനെ കൊന്ന കുറ്റത്തിന് ജോണി അറസ്റ്റിലായതോടെ നാട്ടിൽ ആകെ ഒറ്റപ്പെട്ട ജോണിയുടെ ഭാര്യ ആനിയടക്കമുള്ള കുടുംബാംഗങ്ങളെ ത്രേസ്യാമ്മ ആശ്വസിപ്പിച്ചു.

അൽപ നേരം വീട്ടിൽ ചെലവിട്ട ശേഷം പുറത്തിറങ്ങിയ ത്രേസ്യാമ്മ ,ജോണിയോട് ക്ഷമിച്ചോ എന്ന നാട്ടുകാരുടെ ചോദ്യത്തിന് ക്ഷമിച്ചു എന്ന മറുപടിയും നൽകി.മലയാറ്റൂർ രാജ്യാന്തര തീർഥാടന കേന്ദ്രത്തിലെ റെക്ടറായിരുന്ന ഫാദർ സേവ്യർ തേലക്കാട്ടിനെ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മുൻ കപ്യാർ ജോണി കുത്തിക്കൊന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here