ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചികിത്സാചിലവിനത്തില്‍ കൈപറ്റിയത് കോടികളെന്ന് മുഖ്യമന്ത്രി പിണറായി; കേരളത്തില്‍ പുതിയ സ്വയംഭരണ കോളേജുകള്‍ ആരംഭിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി

ക‍ഴിഞ്ഞ UDF ഭരണത്തിന്‍ കീ‍ഴില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും , സഹമന്ത്രിമാരും ചേര്‍ന്ന് ചികില്‍സാ ചിലവ് ഇനത്തില്‍ ഒരു കോടിപതിനെട്ട്ലക്ഷം രൂപ കൈപറ്റിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്ത് പുതിയ സ്വയം ഭരണ കോളേജുകള്‍ ഇനി ആരംഭിക്കില്ലെന്ന് വിഭ്യാഭാസ മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ വ്യക്തമാക്കി. GST നടപ്പിലാക്കിയത് മൂലം സംസ്ഥാനത്തിന് പ്രതീക്ഷിച്ച നികുതി വരുമാനം ലഭിച്ചിട്ടില്ലെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു മൂവരും.

ക‍ഴിഞ്ഞ യുഡിഎഫ് ഭരണക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും ,സഹമന്ത്രിമാരായിരുന്ന മറ്റ് അംഗങ്ങളും ചേര്‍ന്ന് ഒരു കോടി പതിനെട്ട് ലക്ഷത്തിഇരുപത്തിയെട്ടായിരത്തി നാന്നൂറ്റി തൊണ്ണൂറ്റിരണ്ട് രൂപ ചികില്‍സാ ചിലവ് ഇനത്തില്‍ കൈപറ്റിയാതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ രേഖാമൂലം മറുപടി നല്‍കി.

എംകെ മുനീറാണ് ഏറ്റവും കൂടൂതല്‍ തുക ചിലവ‍ഴിച്ചത് 18,44,211 രൂപ . കെ എം മാണി 16,30,494 രൂപയും ,കെ സി ജോസഫ് 12,33,555 രൂപയും ചികില്‍സാ ചെലവ് ഇനത്തില്‍ കൈപറ്റി, സര്‍ക്കാരില്‍ കേവലം രണ്ട് വര്‍ഷം മാത്രം മന്ത്രിയായിരുന്ന രമേഷ് ചെന്നിത്തല 14,14,532 രൂപ കൈപറ്റിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി 1,12,018 രൂപയുടെ ചികില്‍സാ ചിലവ് ഇനത്തില്‍ കൈപറ്റി. യു .പ്രദീപിന്‍റെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഈ കാര്യം നിയമസഭയെ രേഖമൂലം അറിയിച്ചത് .

സംസ്ഥാനത്ത് വന്‍കിട കമ്പനികള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചെടുക്കുന്നതാനായി തയ്യാറാക്കുന്ന നിയമത്തിന്‍റെ കരട് തയ്യാറായി ക‍ഴിഞ്ഞതായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് ഇനി ഒരു സ്വയം ഭരണ കോളേജും അനുവദിക്കില്ലെന്നതാണ് എല്‍ ഡി എഫിന്‍റെ നയമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍ വ്യക്തമാക്കി.

ക‍ഴിഞ്ഞ ഇരുപത് മാസത്തിനിടെ സംസ്ഥാനത്ത് 12,988 പേര്‍ ആത്മഹത്യ ചെയ്തതായി എം .വിന്‍സെന്‍റിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. കുടുംബ പ്രശനങ്ങളും, സാബത്തിക പ്രശ്നങ്ങളും, രോഗങ്ങള്‍ മൂലവുമാണ് ഭൂരിഭാഗം ആത്മഹത്യകളും നടക്കുന്നത് .

ബ്രഹ്മപുരം വേസ്റ്റ് എനര്‍ജി പ്രോജക്ടിനായി ടെക്നോപാര്‍ക്കിന്‍റെ മൂന്നാം ഘട്ട വികസനത്തിനുമായി നെല്‍വയല്‍ തണ്ണീര്‍തടനിയമത്തില്‍ ഇളവ് നല്‍കിയതായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ വ്യക്തമാക്കി. GST നടപ്പിലാക്കായ ശേഷം പ്രതീക്ഷിച്ച നികുതി വരുമാനം സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ മറുപടി നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News