ഫോണ്‍കെണി വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി മഹാലക്ഷ്മി സമര്‍പ്പിച്ച ഹര്‍ജി സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
മഹാലക്ഷ്മിയുടെ മേല്‍വിലാസം വ്യാജമാണെന്ന് സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദം ശരിയല്ലെന്ന് മഹാലക്ഷ്മിയുടെ അഭിഭാഷകന്‍ പറഞ്ഞു.
വിലാസം തെളിയിക്കുന്ന ആധാര്‍ കാര്‍ഡ് ഹാജരാക്കാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേ സമയം ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുമതി തേടിയുള്ള കേസില്‍ ഉള്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പടെയുള്ളവരുടെ അപേക്ഷ കോടതി അംഗീകരിച്ചു.ഹര്‍ജി പരിഗണിക്കുന്നത് കോടതി ഈ മാസം 14 ലേക്ക് മാറ്റി
Get real time update about this post categories directly on your device, subscribe now.