മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് സമയം അനുവദിച്ച് ഹൈക്കോടതി; രേഖകള്‍ വെള്ളാപ്പള്ളി നല്‍കുന്നില്ലെങ്കില്‍ റെയ്ഡ് നടത്തി പിടിച്ചെടുക്കാം

മൈക്രൊ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി വിജിലന്‍സിന് ഒരു മാസത്തെ സമയം അനുവദിച്ചു.വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ആവശ്യമായ രേഖകള്‍ വെള്ളാപ്പള്ളി നല്‍കുന്നില്ലെങ്കില്‍ റെയ്ഡ് നടത്തി അവ വിജിലന്‍സിന് പിടിച്ചെടുക്കാം.
പരാതിക്കാരനായ വി എസ് അച്യുതാനന്ദന്റെ മൊഴി രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

അതേ സമയം സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരായി.കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി DGP ഹൈക്കോടതിയെ അറിയിച്ചു.

മൈക്രൊ ഫിനാന്‍സിനായി മാനദണ്ഡങ്ങള്‍ മറികടന്ന് KSFDC യില്‍ നിന്നും വായ്പ തരപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു.ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News