ബ്ലൂ ഗ്രീൻ ആൽഗ; ചാലിയാറിലെ വെള്ളം കുടിക്കുവാനും കുളിക്കുവാനും ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

ബ്ലൂ ഗ്രീൻ ആൽഗ കണ്ടെത്തിയ സാഹചര്യത്തിൽ ചാലിയാറിൽ Cwrd mശാസ്ത്രജ്ഞർ പരിശോധന നടത്തി. ചാലിയാറിലെ വെള്ളം താൽക്കാലികമായി കുടിക്കുവാനും കുളിക്കുവാനും ഉപയോഗിക്കരുതെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി

മത്സ്യസമ്പത്തിനടക്കം വലിയ ഭീഷണി ഉയർത്തി ബ്ലൂ ഗ്രീൻ ആൽഗ പടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ചാലിയാറിൽ സിഡബ്ല്യൂ ആർ ഡിഎം ശാസ്ത്രജ്ഞർ പരിശോധന നടത്തി. വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. ചാലിയാറിലെ വെള്ളം താൽക്കാലികമായി കുടിക്കുവാനും കുളിക്കുവാനും ഉപയോഗിക്കരുതെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. പുഴയിൽ കുളിച്ചാൽ ചൊറിച്ചിൽ ഉണ്ടാവാൻ സാധ്യതയുണ്ടന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

അരീക്കോട് ഭാഗത്താണ് കഴിഞ്ഞ ദിവസം വ്യാപകമായി പുഴയിൽ പച്ച നിറത്തിലുള്ള പൂപ്പലും ഓയിലും കലർന്നത് പോലുള്ള കട്ടിയുള്ള ദ്രാവകം വെള്ളത്തിന് മുകളിലായി കാണപ്പെട്ടത്.  ടൗണിനോട് ചേർന്ന ഭാഗത്തെ വൈ എം ബി കടവിലാണ് 4ദിവസം മുൻപ് ആദ്യം പച്ച നിറം കണ്ടത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ പുഴയിൽ വ്യാപകമായ രീതിയിൽ കാണുകയായിരുന്നു.

ഇതോടെ നാട്ടുകാർ വലിയ ആശങ്കയിലാണ്. വെള്ളത്തിൽ നൈട്രേറ്റ് ഉം ഫോസ്ഫേറ്റ് ഉം വർധിക്കുമ്പോഴുണ്ടാവുന്ന ഈ പ്രതിഭാസം കൂടുതലായാൽ ജലത്തിൽ ഓക്സിജന്റ അളവ് കുറയുകയും അത്

മത്സ്യങ്ങൾ ചത്ത് പോവുന്നതിനും കാരണമാവും. വലിയ രീതിയിൽ മത്സ്യസമ്പത്തുള്ള പുഴയാണ് ചാലിയാർ. എൻ.സി.ഡി.സി അധികൃതരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

മഞ്ചേരി നഗരസഭയിലേക്കും കോഴിക്കോട് നഗരസഭയിലേക്കും ഉൾപ്പെടെയുള്ള നിരവധി കുടിവെള്ള പദ്ധതികളാണ് ചാലിയാർ പുഴയിൽ സ്ഥിതി ചെയ്യുന്നത്.

അതേ സമയം അരീക്കോട് ബസ്റ്റാൻഡിൽ ഉള്ള കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മാലിന്യം ഓവുചാൽ വഴി പുഴയിലേക്ക് ഒഴുക്കുന്നതായും അരീക്കോട് ടൗണിലെ ചില കച്ചവടക്കാർ പുഴയിൽ മാലിന്യം തള്ളുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here