‘സുറുമ വരച്ച പെണ്ണേ റജുല’ പാട്ടുപാടി ഷുഹൈബിന്‍റെ സമരപന്തല്‍ ആഘോഷമാക്കി കോണ്‍ഗ്രസിന്‍റെ യുവ എംഎല്‍എ; ‍വീഡിയോ പുറത്ത്; ഇതോ സമരമെന്ന് പ്രവര്‍ത്തകരുടെ ചോദ്യം

ഷുഹൈബിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണനെന്നാവശ്യപ്പെട്ട് നടത്തുന്ന രാപ്പകൽ സമരത്തില്‍ ആഘോഷവുമായി അന്‍വര്‍ സാദത്ത് എംഎല്‍എ.   പെതുവെ  കളിയും ബഹളവും  പാട്ടും ഡാന്‍സുമായാണ് കോണ്‍ഗ്രസുകാര്‍ ഈ സമരം നടത്തിവന്നിരുന്നത്.

അതിനിടെ അന്‍വര്‍ സാദത്തിന്‍റെ വരവ് സമരത്തിന്‍റെ അടിച്ചുപൊളിക്കലിന് മാറ്റേകി.  സുറുമ വരച്ച പെണ്ണേ റജുല എന്നു തുടങ്ങുന്ന പാട്ടുപാടി ആലുവ എംഎല്‍എ  സമരപന്തല്‍ ഉത്സവവേദിയാക്കി. ഷുഹൈബിന്‍റെ മരണത്തിലെ കണ്ണീരുണങ്ങും മുമ്പേയുള്ള കോണ്‍ഗ്രസിന്‍റെ സമരാഘോഷത്തിനെതിരെ പാര്‍ട്ടിയുടെ ഉള്ളില്‍ തന്നെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

കൊലപാതകികളെ അറസ്റ്റ് ചെയ്യുമെന്നാവശ്യപ്പെട്ട് നടത്തുന്ന ഈ സമരം  നാറിയ രാഷ്ട്രീയകളിക്ക് ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആരോപണം ഉയരുന്നുണ്ട്.

ഷുഹൈബിന്‍റെ മരണത്തില്‍ അന്‍വര്‍ സാദത്ത് എംഎല്‍എയും കോണ്‍ഗ്രസുകാരും ഒ‍ഴുക്കുന്നത് കള്ളക്കണ്ണീരാണെന്ന് ഇതോടുകൂടി തെളിഞ്ഞിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News