ത്രിപുരയില്‍ ബിജെപി ഐപിഎഫ്ടി തര്‍ക്കം രൂക്ഷം

8ന് ത്രിപുരയില്‍ സത്യപ്രതിജ്ഞ നടത്താനിരിക്കെ ബിജെപി ഐപിഎഫ്ടി തര്‍ക്കം രൂക്ഷമാകുന്നു. ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട മുഖ്യമന്ത്രി വേണമെന്നാണ് ഐപിഎഫ്ടിയുടെ ആവശ്യം. എന്നാല്‍ ഇതിനോട് യോജിക്കാര്‍ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല.

ത്രിപുരയില്‍ വിഘടനവാദികളായ ഐപിഎഫ്ടിയെ കൂട്ട്പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് എല്ലാ സഹായവും ബിജെപി വാഗ്ദാനം നല്‍കി. എന്നാല്‍ ഒറ്റക്ക് ഭൂരിപക്ഷം നേടിയപ്പോള്‍ സഖ്യകക്ഷിയായ ഐപിഎഫ്ടിയെ തഴയുന്ന നിലപാടാണ് ബിജെപിയുടേത്.

ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട മുഖ്യമന്ത്രി തന്നെ വേണമെന്ന നിലപാട് ഐപിഎഫടി കടുപ്പിച്ചതോടെ ത്രിപുരയില്‍ ബിജെപി ഐപിഎഫ്ടി തര്‍ക്കം രൂക്ഷമാകുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനായ ബിപ്ലാവ് കുമാര്‍ ദേവിനെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപി നീക്കം.

എന്നാല്‍ ബിജെപിക്ക് ഇത്ര വലിയ വിജയം നേടാന്‍ പ്രവര്‍ത്തിച്ചത് ഐപിഎഫ്ടി സഖ്യമാണ് അതിനാല്‍ തന്നെ ട്രൈബല്‍ മുഖ്യമന്ത്രിയാണ് വേണ്ടതെന്ന് ഐപിഎഫ്ടി നേതാവ് ദെബര്‍മാ നിലപാട് വ്യക്തമാക്കി. എന്നാല്‍ ഒറ്റക്ക് ഭൂരിപക്ഷമുള്ള ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നതിനാല്‍ ഐപിഎഫ്ടിയുടെ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.

ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കി അനുനയിപ്പിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. അതിനിടയില്‍ ത്രിപുരയില്‍ അക്രമങ്ങളും വ്യാപകമാകുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ സിപിഐഎം ഓഫീസുകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് നിലവില്‍.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ 200ഓളം അക്രമസംഭങ്ങള്‍ ഉണ്ടായെന്ന് ത്രിപുരയില്‍ നിന്നുള്ള സിപിഐഎം എംപിയായ ജിതേന്ദ്ര ചൗധരി ചൂണ്ടിക്കാട്ടി. ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് 8ന് സത്യപ്രതിജ്ഞ നടത്താനിരിക്കെയാണ് തര്‍ക്കം രൂക്ഷമായത്.

അതേ സമയം മേഖാലയയില്‍ 2 സീറ്റുകള്‍ മാത്രം നേടിയ ബിജെപി എന്‍പിപി, എച്ച്എസ്പിടിപി, യുഡിപി സഖ്യത്തെ കൂട്ട് പിടിച്ച് നാളെ സത്യപ്രതിജ്ഞ ചെയ്യും. കോര്‍നാട് സാഗ്മയാണ് മുഖ്യമന്ത്രിയാകുക. നാഗാലാന്‍ഡില്‍ 7ന് ബിജെപി എന്‍ഡിപിപി സഖ്യം സത്യപ്രതിജ്ഞ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News