ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെക്ഷനിലെ ആദ്യ ദിനം ബഹളത്തില്‍ മുങ്ങി; മോദിസര്‍ക്കാരിന്‍റെ സഖ്യകക്ഷിയായ ടിഡിപിയും നടുത്തളത്തില്‍

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെക്ഷനിലെ ആദ്യ ദിനം ഭരണ-പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി.നിരവ് മോദി വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തിനെതിരെ കടുത്ത എതിര്‍പ്പുമായി ഭരണ പക്ഷം.

പി.എന്‍.ബി തട്ടിപ്പ് ഗൗരവമുള്ള വിഷയമെന്ന് രാജ്യസഭയില്‍ അദ്ധ്യക്ഷന്‍ വെങ്കയ നായിഡു പറഞ്ഞു. ഹൃസ്വ ചര്‍ച്ച നടത്താമെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്റെ നിലപാടിനെ ഭരണപക്ഷം എതിര്‍ത്തു.

കാര്‍ത്തി ചിന്ദംബരത്തിന്റെ അഴിമതിയും ചര്‍ച്ച ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍. ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപി എം.പിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി.

നിരവ് മോദി തട്ടിപ്പും,കാര്‍ത്തി ചിന്ദംബരം അഴിമതിയും,ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യവും ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെക്ഷനിലെ ആദ്യദിനത്തെ ഭരണ -പ്രതിപക്ഷ ബഹളത്തില്‍ മുക്കി.

നീരവ് മോദി തട്ടിപ്പ് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് എല്ലാ പ്രതിപക്ഷ പാര്‍ടികളും പ്രത്യേകം അടിയന്തരപ്രമേയ നോട്ടീസ് ഇരുസഭകളിലും നല്‍കി. സ്പീക്കര്‍ സുമിത്രാമഹാജന്‍ നോട്ടീസുകള്‍ തള്ളിയതോടെ ലോക്‌സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു.

ഇതിനിടയില്‍ ടിഡിപി എം.പിമാര്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടതോടെ 30 മിനിറ്റില്‍ രണ്ട് തവണ നിറുത്തി വച്ച സഭ പിന്നീട് ഇന്നത്തേയ്ക്ക് പിരിഞ്ഞു.

രാജ്യസഭയിലാകട്ടെ അദ്ധ്യക്ഷന്‍ വെങ്കയ നായിഡു അടിയന്തര പ്രമേയങ്ങള്‍ തള്ളിയെങ്കിലും വിഷയം ഗൗരവമുള്ളതാണന്ന് അറിയിച്ചു.

ജനരോക്ഷം ഉണ്ടാക്കിയതാണ് തട്ടിപ്പുകള്‍.അത് കൊണ്ട് വിഷയം ചര്‍ച്ച ചെയ്യണം. അടിയന്തര പ്രമേയത്തിലൂടെ അല്ലാതെ എങ്ങനെ ചര്‍ച്ച ചെയ്യാമെന്ന് ഭരണപക്ഷുമായി ആലോചിച്ച് പറയാമെന്ന് അദേഹം അറിയിച്ചു.പക്ഷെ ഇത് പ്രതിപക്ഷം അംഗീകരിച്ചില്ല.

ആന്ധ്രയുടെ പ്രത്യേക പദവി ആവശ്യപ്പെട്ട് അവിടത്തെ എം.പിമാര്‍ നടുത്തളത്തിലും എത്തിയതോടെ സഭ അല്‍പ്പ സമയത്തേയ്ക്ക് പിരിഞ്ഞു.ഉച്ചയ്ക്ക് ശേഷം ചെയറിലെത്തിയ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്‍ പി.എന്‍.ബി തട്ടിപ്പില്‍ ഹൃസ്വചര്‍ച്ചയാകാമെന്ന് അറിയിച്ചു.

എന്നാല്‍ ഭരണപക്ഷ ഇതിനെ ശക്തമായി എതിര്‍ത്തു. കാര്‍ത്തി ചിന്ദംബരം അഴിമതിയും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടേതാടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ നേര്‍ക്ക് നേര്‍ക്ക് മുദ്രാവാക്യം വിളിയായി. ഇതോടെ രാജ്യസഭയും ഇന്നത്തേയ്ക്ക് പിരിഞ്ഞു.

അതേ സമയം മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിലെത്തിയ നരേന്ദ്രമോദിയ്ക്ക് ബിജെപി അംഗങ്ങള്‍ പ്രത്യേക സ്വീകരണം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News