ഒരു നേരത്തെ ഭക്ഷണമെടുത്തവരെ തല്ലികൊല്ലുന്നവരെ കാണൂ; നിങ്ങള്‍ സദാചാരം പ്രസംഗിച്ച് വിമര്‍ശിക്കുന്ന സണ്ണിലിയോണിന്‍റെ മാനവസ്നേഹം

സമൂഹത്തില്‍ വ്യത്യസ്തമായ ചിന്ത ഉണര്‍ത്താന്‍ എപ്പോ‍ഴും ശ്രമിക്കുന്ന താരമാണ് സണ്ണി ലിയോണ്‍.ഇതാ വീണ്ടും സണ്ണിയും ഭര്‍ത്താവും അത്തരത്തില്‍ ഒരു പ്രവൃത്തിയിലൂടെ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.ദമ്പതികള്‍ ഇരട്ടകുട്ടികളെ ദത്തെടുത്തു.

ഏതാനും ആ‍ഴ്ചകള്‍ മാത്രം പ്രായമുള്ള ആണ്‍കുട്ടികളെയാണ് ഇവര്‍ സ്വന്തമാക്കിയത്.സണ്ണി തന്നെയാണ് ഇക്കാര്യം എല്ലാവരെയും അറിയിച്ചത്.ദൈവം ഞങ്ങളെ വീണ്ടും അനുഗ്രഹിച്ചിരിക്കുന്നു.

ഇപ്പോള്‍ ലോകത്തിലെ എറ്റവും ഭാഗ്യം ചെയ്ത സന്തോഷമനുഭവിക്കുന്ന അച്ഛനമ്മമാരാണ് ഞങ്ങള്‍’ എന്നു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കയാണ് ബോളിവുഡ് താരം.

നിഷ സിംഗ് വെബ്ബറില്‍ തുടങ്ങിയ തങ്ങളുടെ കുടുബത്തിലേക്ക് ഇപ്പോള്‍ രണ്ട് ഇരട്ട അതിഥികള്‍ കൂടിയെത്തിയെന്നും ഇപ്പോള്‍ മൂന്ന് കുട്ടികളെക്കൂടി കൂട്ടി തങ്ങളുടെ കുടുംബം വലുതായെന്നുമാണ് സണ്ണി ലിയോണ്‍ പറഞ്ഞത്.

ആദ്യ കുട്ടിയായ നിഷയേയും ഇവര്‍ ദത്തെടുക്കുക്യായിരുന്നു.കഴിഞ്ഞ ജൂലൈയിലാണ് നിഷയെ സണ്ണിയും ഭര്‍ത്താവും ദത്തെടുത്തത്. തന്റെ ജീവിതത്തിലെ ഈ സുപ്രധാന നിമിഷം ആരാധകരെ അറിയിക്കാതിരിക്കാന്‍ തനിക്ക് കഴിയുന്നില്ല.

ഏതെങ്കിലും തരത്തില്‍ സമൂഹത്തില്‍ വ്യത്യസ്തമായ ചിന്തയുദിക്കാന്‍ ഞങ്ങളുടെ ഈ പ്രവൃത്തി കാരണമാകട്ടെയെന്നും സണ്ണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here