കണ്ണൂരില്‍ കഞ്ചാവ് വേട്ട; ഒഡീഷ സ്വദേശി പിടിയില്‍

കണ്ണൂര്‍ തളിപ്പറമ്പില്‍ കഞ്ചാവ് വേട്ട. ഒഡീഷ സ്വദേശിയില്‍ നിന്നും എക്‌സൈസ് സംഘം രണ്ടരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഒഡീഷയില്‍ നിന്നും കഞ്ചാവ് എത്തിച്ച് തളിപ്പറമ്പിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വില്‍പ്പന നടത്താറാണ് പതിവെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി.

നിര്‍മ്മാണത്തൊഴിലാളിയെന്ന പേരിലാണ് ഒഡീഷ സ്വദേശിയായ ഹിതാര്‍ റൈത്തയുടെ തളിപ്പറമ്പിലെ താമസം. എന്നാല്‍ പ്രധാന ജോലി കഞ്ചാവ് കടത്തും വില്‍പ്പനയും. ഒഡീഷയില്‍ നിന്നും കഞ്ചാവ് എത്തിച്ച് ഇതര സംസ്ഥാന തൊഴിലാളികളും വിദ്യാര്‍ത്ഥികള്‍ക്കും വില്‍പ്പന നടത്തും. കഴിഞ്ഞ ദിവസം നാട്ടില്‍ പോയി കഞ്ചാവുമായി എത്തിയ ഇയാള്‍ വില്‍പ്പന നടത്താന്‍ പോകവേയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം പിടികൂടിയത്.

രണ്ടര കിലോഗ്രാം ഉണങ്ങിയ കഞ്ചാവാണ് ഇയാളില്‍ നിന്നും എക്‌സൈസ് തളിപ്പറമ്പ് റേഞ്ച് ഇന്‍സ്‌പെകടര്‍ എം രാമചന്ദ്രന്റെയും പ്രിവന്റീവ് ഓഫീസര്‍ കെ പി മധുസൂതനന്റെയും നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.

തളിപ്പറമ്പില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ ഹിതാര്‍ റൈത്തയെന്ന് എക്‌സൈസ് പറഞ്ഞു. തളിപ്പറമ്പില്‍ ഇയാള്‍ കഞ്ചാവ് മൊത്തവില്‍പ്പന നടത്തുന്ന ആളുകളെ കുറിച്ചും വിവരം ലഭിച്ചതായും എക്‌സൈസ് ഉദ്യാഗസ്ഥര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News