ക്രിക്കറ്റില്‍ വീണ്ടും അനിഷ്ടസംഭവങ്ങള്‍; അടിതെറ്റി വീണ ഡിവില്ലേ‍ഴ്സിന്‍റെ നെഞ്ചില്‍ പന്തെടുത്തെറിഞ്ഞ് ലിയോണ്‍; ഡികോക്കും വാര്‍ണറും തമ്മില്‍ അടിയോടടി

മാന്യന്‍മാരുടെ കളിയെന്നാണ് ക്രിക്കറ്റ് പൊതുവെ അരിയപ്പെടാറുള്ളത്. എന്നാല്‍ പലപ്പോ‍ഴും കളിക്കളത്തില്‍ താരങ്ങള്‍ ഏറ്റുമുട്ടി ക്രിക്കറ്റിന് നാണക്കേടുണ്ടാക്കാറുണ്ട്.

റിക്കിപോണ്ടിംഗിന്‍റെ കാലത്ത് ഓസ്ട്രേലിയ എന്നും വിവാദങ്ങളില്‍ പെട്ടിരുന്നത് മാന്യതയില്ലാത്തതിന്‍റെ പേരിലാണ്. ഇടക്കാലത്ത് താരങ്ങളുടെ ഏറ്റുമുട്ടല്‍ കുറവായിരുന്നെങ്കിലും വീണ്ടും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രകോപനത്തിന്‍റെ കാര്‍ഡ് പുറത്തെടുത്തിരിക്കുകയാണ്.

ഡര്‍ബനില്‍ നടന്ന ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് മാന്യതയുടെ എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നു. ഓസ്ട്രേലിയന്‍ താരങ്ങളാണ് പ്രകോപനം തുടങ്ങിവെച്ചത്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ എബി ഡിവില്ലേ‍ഴ്സിനോടുപോലും മാന്യതവിട്ടാണ് കംഗാരുപ്പട പെരുമാറിയത്.

വാര്‍ണറുടെ ത്രോയില്‍ ഡിവില്ലേ‍ഴ്സിനെ ലിയോണ്‍ സ്റ്റംമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. അടിതെറ്റിവീണ ഡിവില്ലിയേഴ്‌സിനെ നേരെ പന്തെടുത്തെറിഞ്ഞാണ് ലിയോണ്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

ലിയോണിന്‍റെ പെരുമാറ്റത്തിനെതിരെ വന്‍ പ്രതിഷേധം ക്രിക്കറ്റ് ലോകത്തുയര്‍ന്നിട്ടുണ്ട്. കളത്തില്‍ പൊതുവെ മാന്യതയോടെ ഇടപെടാറുള്ള ഡിവില്ലേ‍ഴ്സിനെതിരായ പ്രകോപനം വിമര്‍ശന വിധേയമായിട്ടുണ്ട്.

ലിയോണിനെതിര ഐ.സി.സി താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.  ഡിവില്ലിയേഴ്‌സിനോട് മാപ്പു പറയണമെന്ന് വ്യക്തമാക്കിയ ഐസിസി ലിയോണ്‍ 50 ശതമാനം മാച്ച് ഫീ പി‍ഴയായി നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്.

അതിനിടയിലാണ് ഓസ്‌ട്രേലിയന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീ കോക്കും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്.

ചായയ്ക്ക് പിരിഞ്ഞ ശേഷം ഡ്രസിങ് റൂമിലേയ്ക്ക് വരുന്നതിനിടെ ഡി കോക്കിനോട് വാക്കേറ്റത്തിലേര്‍പ്പെട്ട വാര്‍ണറെ ഒടുവില്‍ സഹതാരങ്ങള്‍ പിടിച്ചു മാറ്റുകയായിരുന്നു. എന്നാല്‍ കലിയടങ്ങാതെ വാര്‍ണര്‍ ഡികോക്കിനെ ആക്രമിക്കാന്‍ ശ്രമിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സരം ഓസ്ട്രേലിയ 118 റണ്‍സിന് വിജയിച്ചു. 417 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്രം 143 ഉം ഡിക്കോക്ക് 83 ഉം റണ്‍സ് നേടി. ഇതോടെ നാല് മത്സര പരമ്പരയില്‍ ഓസ്ട്രേലിയ 1 – 0 ന് മുന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News