അബുദാബിയില്‍ സ്വപ്നനേട്ടവുമായി മലയാളി

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് സമ്മാനം. ഒന്നാം സമ്മാനമായ 7 മില്ല്യന്‍ ദിർഹമാണ് തിരുവനന്തപുരം വെട്ടുകാട് സ്വദേശി തൻസി‌ലാസ് ബിബിയൻ ബാബുവിന് ലഭിച്ചത്.

നറുക്കെടുപ്പ് നടന്ന എട്ടു സമ്മാനത്തുകകളിൽ ഏഴും ഇന്ത്യക്കാര്‍ക്കാണ് . ഏതാണ്ട് 12.40 കോടി രൂപയാണു ഒന്നാം സമ്മാനത്തുക. 57 കാരനായ തൻസിലാസ് ദുബായ് എമിറേറ്റ്സ് എയർലൈന്‍സിൽ 26 വർഷമായി ജോലി ചെയ്യുന്നു. കുടുംബത്തോടൊപ്പം ദുബായ് കിസൈസിലാണ് ഇദ്ദേഹം താമസിക്കുന്നത്.

മുൻപ് നിരവധി തവണ ഈ ടിക്കറ്റെടുത്തിരുന്നെങ്കിലും ഇപ്പോഴാണ് ഭാഗ്യം കടാക്ഷിക്കുന്നത്. 100,000 ദിർഹത്തിനുള്ള നറുക്കെടുപ്പുകളിൽ ആറും ഇന്ത്യക്കാർ സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News