രാഹുല്‍ തിരിച്ചെത്തി; ജനവിധിയോടുള്ള ആദ്യ പ്രതികരണം ഇങ്ങനെ

മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിശ്വാസം നേടി തിരിച്ചു വരുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ ജനവിധി കോൺഗ്രസ് പാർട്ടി അംഗീകരിക്കുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വിപുലമാക്കി ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ ആത്മാർഥമായി ശ്രമിക്കും. പാർട്ടിക്കായി കഠിനാധ്വാനം ചെയ്ത എല്ലാ കോൺഗ്രസുകാർക്കും ഹൃദയം നിറഞ്ഞ നന്ദി. ഇങ്ങനെയാണ് രാഹുലിന്‍റെ ട്വീറ്റ്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്‍റെ മൂന്നാം ദിവസമാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത് എന്നതും ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel