അവധിക്ക് ശേഷം ഉയിര്‍ത്തെ‍ഴുന്നേല്‍ക്കാതെ ഓഹരിവിപണി

മുംബൈ: രാജ്യത്തെ ഓഹരി വിപണികള്‍ തളര്‍ച്ചയില്‍. നീണ്ട അവധിയുടെ ആലസ്യത്തില്‍ നിന്ന് ഓഹരിവിപണികള്‍ ഉയിര്‍ത്തെ‍ഴുന്നേറ്റില്ല.

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ കനത്ത നഷ്ടം. സെന്‍സെക്‌സ് 300.16 പോയന്റ് താഴ്ന്ന് 33,746.78ലും നിഫ്റ്റി 99.50 പോയന്റ് നഷ്ടത്തില്‍ 10,358.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എസ്ബിഐ, കൊട്ടക് മഹീന്ദ്ര, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, റിലയന്‍സ്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ഐടിസി, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here