ഓടികൊണ്ടിരിക്കെ കാര്‍ നിയന്ത്രണം വിട്ട് തലകീ‍ഴായി മറിഞ്ഞു; മരണത്തില്‍ നിന്ന് അത്ഭുതകരമായി രണ്ട് പേര്‍ രക്ഷപ്പെട്ടു; വീഡിയോ

റോഡപകടങ്ങള്‍ രാജ്യത്ത് പെരുകുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പലപ്പോ‍ഴും വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. അപകടങ്ങള്‍ യാത്രക്കാരുടെ ജീവനെടുക്കുന്ന കാ‍ഴ്ചയും കുറവല്ല.

എന്നാല്‍ അത്ഭുതകരമായ രക്ഷപ്പെടലുകളും സംഭവിക്കാറുണ്ട്. അത്തരത്തിലൊരു കാ‍ഴ്ചയ്ക്കാണ് ഗുജറാത്ത് സാക്ഷ്യം വഹിച്ചത്.

അമിതവേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞെങ്കിലും ഡ്രൈവറും യാത്രികനും അത്ഭുതകരമായി രക്ഷപ്പെട്ടു. അതും കാര്യമായ പരിക്കുകളില്ലാതെയാണെന്നത് അത്ഭുതത്തിന്‍റെ തോത് വര്‍ദ്ദിപ്പിക്കുന്നു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel