ആര്‍പ്പൂക്കര സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ അപൂര്‍വ്വമായ ദാരുശില്‍പ്പ-ചുവര്‍ചിത്രങ്ങള്‍ സംരക്ഷിക്കണം

അപൂര്‍വ്വമായ ദാരുശില്‍പ്പ-ചുവര്‍ചിത്രങ്ങളാല്‍ സമ്പന്നമാണ് കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര സുബ്രമണ്യസ്വാമി ക്ഷേത്രം. നാശോന്മുഖമായ കൂത്തമ്പലവും അപ്രത്യക്ഷമാകുന്ന ഈ ചുവര്‍ചിത്രങ്ങളും സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. ഇല്ലെങ്കില്‍ നഷ്ടമാകുക കേരളത്തിന്റെ സംസ്‌കാരിക നേര്‍ക്കാഴ്ച്ചയാവും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ആര്‍പ്പൂക്കര സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ കൂത്തമ്പലത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ത്രിമാന തലങ്ങളില്‍ കൊത്തിയെടുത്ത ദാരുശില്‍പ്പങ്ങളുടെ അനിര്‍വ്വചനീയമായ സൗന്ദര്യം കൂത്തമ്പലത്തെ കൂടുതല്‍ സമ്പന്നമാക്കുന്നു.

കൂത്തമ്പലത്തിലെ കലാപ്രകടനങ്ങള്‍ വെളിയില്‍ നിന്നുപോലും കാണാന്‍സാധിക്കും. സമ്പൂര്‍ണ രാമായണം കഥ തടിയില്‍ കൊത്തിയ നിലയില്‍ ഇവിടെ കാണാം. കാലത്തിന്റെ കുത്തൊഴുക്കില്‍ കേരളീയ പൗരാണിക ശില്‍പ്പകലയുടെ ഈ വിസ്മയക്കാഴ്ച്ചകള്‍ സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

പാരമ്പര്യരീതിയിലുളള ചുവര്‍ചിത്രങ്ങളാലും സമ്പന്നമാണ് ആര്‍പ്പൂക്കര ക്ഷേത്രം. ശിവതാണ്ഡവം, ശാസ്താവിന്റെ വേട്ട, താരകാസുരവധം, വസ്ത്രാപഹരണം, രാമരാവണയുദ്ധം തുടങ്ങിയവയാണ് ചുമര്‍ചിത്രങ്ങള്‍. മാര്‍ത്താണ്ഡവര്‍മ്മ തെക്കുംകൂര്‍ പിടിച്ചടക്കുന്നതിന് മുമ്പും പിമ്പുമായിട്ടാണ് ചുവര്‍ചിത്രങ്ങള്‍ വരച്ചതെന്നും പഴമക്കാര്‍ പറയുന്നു.

അപൂര്‍വമായ കൂത്തമ്പലവും ചുവര്‍ചിത്രങ്ങളും സംരക്ഷിച്ചില്ലെങ്കില്‍ കേരളത്തിന്റെ സംസ്‌കാരിക നേര്‍ക്കാഴ്ച്ചയാവും നമുക്ക് നഷ്ടമാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News