അഭയ കേസ്: പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്

സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് സിബിഐ കോടതി വിധി പറയും. ഫാ.തോമസ് കോട്ടൂര്‍ , ഫാദര്‍ ജോസ് പൃതൃക്കയില്‍ , സിസ്റ്റര്‍ സെഫി എന്നീവരുടെ അപേക്ഷയിലാണ് ഇന്ന് വിധി പറയുക. തങ്ങള്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കമെന്നാണ് പ്രതികളുടെ ആവശ്യത്തിന്‍ മേലാണ് സിബിഐ ജഡ്ജി ജെ.നാസര്‍ വിധി പറയുക

ദൂരൂഹമായ സാഹചര്യത്തില്‍ 1992 മാര്‍ച്ച് 17നാണ് സിസ്റ്റര്‍ അഭയ കോട്ടയം പയസ് ടെന്‍റത് കോണ്‍വെന്‍റില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും, പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും ആത്മഹത്യ എന്ന നിഗമനത്തിലാണ് എത്തിച്ചര്‍ന്നത് .എന്നാല്‍ പിന്നീട് കേസ് അന്വേഷിച്ച സിബിഐ ഫാ.തോമസ് കോട്ടൂര്‍ , ഫാദര്‍ ജോസ് പൃതൃക്കയില്‍ , സിസ്റ്റര്‍ സെഫി എന്നീവരാണ് കൊലപെടുത്തിയെന്ന കണ്ടെത്തി. പ്രതികള്‍ക്ക് സിസ്റ്റര്‍ സെഫിയുമായുളള അവിഹിത ബന്ധം അഭയ കണ്ടതാണ് കൊലപെടുത്താനുളള കാരണമായി സിബിഐ പറയുന്നത് .

2009 ജൂലൈ 17 ന് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ ഒരോരോ കാരണങ്ങള്‍ ചൂണ്ടികാട്ടി വിചാരണ നീട്ടുകയായിരുന്നു. എന്നാല്‍ കോടതി സിബിഐക്കും ,പ്രതിഭാഗത്തിനും അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്ന് വിടുതല്‍ ഹര്‍ജിയില്‍മേല്‍ വാദം നടക്കുകയാരുന്നു.

തങ്ങള്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കമെന്നാണ് പ്രതികളുടെ ആവശ്യം . കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ കെ.ടി മൈക്കിളിനെ തെളിവ് നശിപ്പിച്ചു എന്ന കാരണം ചൂണ്ടികാട്ടി കോടതി പ്രതിപട്ടികയില്‍ ഉള്‍പെടുത്തിയിരുന്നു. കേസില്‍ വിചാരണ നേരിടമെന്ന് കോടതി ഉത്തരവ് ഇട്ടാല്‍ കത്തേലിക്ക സഭക്ക് വലിയ തിരിച്ചടിയാവുമെന്നത് ഉറപ്പാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News