മലയാളികളുടെ മണിച്ചേട്ടന്‍ ഓര്‍മ്മയായിട്ട് രണ്ടു വര്‍ഷം; കലാഭവന്‍മണിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം

മലയാളത്തിന്‍റെ പ്രിയനടന്‍ കലാഭവന്‍ മണി ഓര്‍മയായി രണ്ട് വര്‍ഷം പിന്നിടുമ്പോ‍ഴും മരണത്തിലെ ദുരൂഹതകളുടെ ചുരുള‍ഴിയുന്നില്ല. മണിയുടെ മരണം സ്വാഭാവികമോ, ആത്മഹത്യയോ, കൊലപാതകമോ എന്ന കാര്യത്തില്‍ ഇതുവരെ ഉത്തരം കണ്ടെത്താനായില്ല. കുടുംബം ആരോപിക്കുന്ന സംശയങ്ങളില്‍ ഉള്‍പ്പെടെ സി.ബി.ഐ അന്വേഷണം നടന്നു വരികയാണ്

അപ്രതീക്ഷിതമായി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ച് രണ്ടായിരത്തി പതിനാറ് മെയ് ആറിനാണ് കലാഭവന്‍ മണിയുടെ മരണവാര്‍ത്ത് പുറത്തുവന്നത്. അസ്വാഭാവിക മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ നിഗമനങ്ങളില്‍ എത്താന്‍ സാധിച്ചില്ല.

മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ രാസവസ്തുക്കളും മറ്റ് തെളിവുകളും ഉയര്‍ത്തിയ സാധ്യതകളിലേക്കെല്ലാം പോലീസ് അന്വേഷണം നീണ്ടു. കുടുംബത്തിന്‍റെ ആവശ്യപ്രകാരം കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയും കോടതി നിര്‍ദ്ദേശ പ്രകാരം ക‍ഴിഞ്ഞ മേയ് മാസത്തില്‍ സിബിഐ അന്വേഷണം ആരിഭിക്കുകയും ചെയ്തു.

പോലീസിന്‍റെ കണ്ടെത്തലുകള്‍ നിരീക്ഷിച്ചുള്ള സിബിഐ അന്വേഷണത്തില്‍ കാര്യമായ പുരോഗതികള്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് സൂചന. മണിയുടെ രണ്ടാം ചരമ വാര്‍ഷികത്തിലും മരണ കാരണം സംബന്ധിച്ച് വ്യക്തത വരുവാന്‍ കുടുംബത്തിനൊപ്പം ആരാധകരും കാത്തിരിപ്പ് തുടരുകയാണ്. ചാലക്കുടിയില്‍ മണിയുടെ ഓര്‍മ ദിനമായ ഇന്ന് പുഷ്പാര്‍ച്ചനയും വിവിധ പരിപാടികളും നടക്കും. ചാലക്കുടി നഗരസഭയും അനുസ്മരണ പരിപാടികള്‍ ഒരുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News