ത്രിരാഷ്ട്ര ട്വന്റി 20 ടൂർണമെന്റിന് ഇന്നു തുടക്കം

ത്രിരാഷ്ട്ര ട്വന്റി 20 ടൂർണമെന്റിന് ഇന്നു തുടക്കം. ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ആദ്യ മത്സരം.ബംഗ്ലദേശാണ് മൂന്നാമത്തെ ടീം.വൈകിട്ട് ഏഴിന് കൊളംബോയിലാണ് മത്സരം

സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയ മത്സരം യുവനിരക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കും. ക്യാപ്റ്റന്‍ കോഹ്ലിക്ക് വിശ്രമം അനുവദിച്ച മത്സരത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുക.

ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്.കോഹ്ലിയെ കൂടാതെ ധോണി ഭുവനേശ്വര്‍ കുമാര്‍,ഭുംറ,ഹര്‍ദ്ദിപാണ്ടെ എന്നിവര്‍ക്കും ബിസിസിെഎ വിശ്രമം അനുവദിച്ചിട്ടുണ്ട്.സുരേഷ് റെയ്നയും ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കും ടീമിലുണ്ട്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മങ്ങിപ്പോയവര്‍ക്ക് ലോകകപ്പ് ടീമില്‍ സ്ഥാനം നേടാന്‍ ഇവിടെ ത്രരാഷ്ട്ര മത്സരങ്ങളിലെ മികച്ച പ്രകടനം അനിവാര്യമാണ്.യുവതാരങ്ങളുടെ കരുത്ത് കാട്ടാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ ബംഗ്ലാദേശില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന ടൂര്‍ണ്ണമെന്‍് ജയിച്ചതിന്‍റെ കരുത്തിലാണ് ശ്രീലങ്ക സ്വന്തം മണ്ണില്‍ പൊരുതാന്‍ ഇറങ്ങുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News