ഇനി മദ്യം വാങ്ങാനും ആധാര്‍ നിര്‍ബന്ധം

ഇപ്പോള്‍ ഏതാവശ്യത്തിനും ആധാര്‍ നിര്‍ബന്ധമാണ്. അതുപോലെ മദ്യത്തിനും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കേരളത്തിലെ മദ്യപാന്മാര്‍ പേടിക്കണ്ട. കേരളത്തില്‍ അല്ല ഹരിയാനയിലാണ് ഉത്തരവ്.

ചില്ലറ മദ്യവില്‍പ്പനശാലകളില്‍ ഇനിമുതല്‍ മദ്യം വില്‍ക്കാന്‍ ആധാറും ബില്ലും നിര്‍ബന്ധമാണെന്ന് ഉത്തരവിറക്കിയിരിക്കുകയാണ് മനോഹര്‍ലാല്‍ ഖട്ടറിന്റെ സര്‍ക്കാര്‍.കൂടാതെ നാടന്‍ മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടിയില്‍ 57 ശതമാനവും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടിയില്‍ 10 ശതമാനം വര്‍ധനയും വരുത്തിയിട്ടുണ്ട്.

അതോടൊപ്പം നാടന്‍ മദ്യത്തിനായുള്ള കുപ്പികളില്‍ 20 ശതമാനം ചില്ലുകൊണ്ട് നിര്‍മിക്കണമെന്ന് ഡിസ്റ്റിലറികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച അവതരിപ്പിച്ച സംസ്ഥാന മദ്യനയത്തിലാണ് പുതിയ തീരുമാനങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News