‘ഞാന്‍ എംജിആറിന്റെ പിന്‍ഗാമി; തമിഴ്‌നാടിന്റെ നല്ല നേതാവാകാന്‍ കഴിയും’; ജനഹൃദയങ്ങള്‍ കീഴടക്കി രജിനീകാന്തിന്റെ പ്രസംഗം

താന്‍ വരുന്നത് ജയലളിത ശേഷിപ്പിച്ച ശൂന്യത നികാത്താനെന്ന് നടന്‍ രജനീകാന്ത്. തമിഴ്‌നാടിന് ഒരു നേതാവിനെ വേണം. അത് താനായിരിക്കുമെന്നും രജനീകാന്ത. ്തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയാണെന്നു വ്യക്തമാക്കുന്നതായിരുന്നു ഡോ. എംജിആര്‍ എജ്യുക്കേഷനല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംജിആറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ രജനീകാന്ത് നടത്തിയ പ്രസംഗം.

ഒരു പാര്‍ട്ടിയും എന്റെ രാഷ്ട്രീയ പ്രവേശനത്തെ ഇഷ്ടപ്പെടുന്നില്ല. എന്തിനാണ് നിങ്ങള്‍ എന്നെ ഭയക്കുന്നത്. എംജി ആറിനെ പോലെ മികച്ച ഭരണം കൈവരിക്കാന്‍ തനിക്കും കഴിയുമെന്നും രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയക്കാരെ വെല്ലുവിളിച്ചും, അവരോട് ചോദ്യങ്ങള്‍ ഉന്നയിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോഗിക ഉപദേശം നല്‍കിയുമായിരുന്നു ജനഹൃദയങ്ങള്‍ കീഴടക്കി രജിനീകാന്തിന്റെ പ്രസംഗം.

രാഷ്ട്രീയ പ്രവര്‍ത്തം എന്നാല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്രയും കാലം ജയലളിതയും എംജിആറുമുണ്ടായിരുന്നു. ശക്തമായ വ്യക്തിത്വം ഉള്ളവരായിരുന്നു ഇരുവരും. അവര്‍ ഇപ്പോഴില്ല. അവര്‍ക്ക് പകരം ആ ഒഴിവു നികത്തി ജനങ്ങളെ സേവിക്കാനാണ് താന്‍ വരുന്നതെന്നും രജനീകാന്ത് പറഞ്ഞു. എംജിആര്‍ തമിഴ്നാട് ഭരിച്ചതുപോലെ നല്ല ഭരണം കാഴ്ചവെക്കാന്‍ തനിക്ക് സാധിക്കുമെന്നാണ് വിശ്വാസമെന്നും രജനീകാന്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News