തങ്ങളുടെ വാഹനങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കി ‍പ്രിയപ്പെട്ട നമ്പര്‍ സ്വന്തമാക്കുന്നവര്‍ ഇന്ന് നിരവധിപേരുണ്ട്. താരങ്ങള്‍ക്കാണെങ്കില്‍ ഫാന്‍സി നമ്പറുകളോട് ഏറെ ഇഷ്ടവുമാണ്. ഇങ്ങനെ തന്‍റെ ആഡംബര കാറിന് പ്രിയപ്പെട്ട നമ്പര്‍ ലഭിക്കാനായി നടന്‍ പൃഥിരാജ് ചിലവ‍ഴിച്ചത് ലക്ഷങ്ങളാണ്.

മൂന്ന് കോടിയോളം വരുന്ന ആഡംബര കാറിന് KL 07 C.N. 1 എന്ന നമ്പര്‍ ലഭിക്കാന്‍ 7 ലക്ഷമാണ് പൃഥി ചെലവ‍ഴിച്ചത്. എറണാകുളം ആര്‍ടി ഓഫീസില്‍ നടന്ന ലേലത്തിലാണ് ഇഷ്ടനമ്പര്‍ താരം സ്വന്തമാക്കിയത്.

നേരത്തേ ഒരു ലക്ഷം രൂപ ഫീസടച്ചാണ് പൃഥ്വിരാജ് നമ്പര്‍ ബുക്ക് ചെയ്തിരുന്നത്. ഇതേ നമ്പറിനു നാലുപേര്‍ കൂടി ആവശ്യമുന്നയിച്ചതോടെ ലേലം നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അടിസ്ഥാന തുക സഹിതം സര്‍ക്കാരിന് ഒന്നാം നമ്പറില്‍ നിന്നു കിട്ടിയത് ഏഴ് ലക്ഷം രൂപ.