കണ്ണൂര്‍ ചാല ബൈപാസില്‍ ടിപ്പര്‍ ലോറിയും വാനും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു.തമിഴ്നാട് റജിസ്ട്രേഷന്‍ വാനാണ് അപകടത്തില്‍പ്പെട്ടത്.ഇന്ന് പുലര്ച്ചെയാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിക്കു പിന്നിൽ ഓമ്നി വാൻ ഇടിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍.