മേഘാലയയില്‍ ബിജെപിയ്ക്ക് തിരിച്ചടി; ബിജെപിയെ മുന്നണിയിക്ക് വേണ്ടെന്ന് സഖ്യകക്ഷി

ഷില്ലോങ്: മേഘാലയില്‍ ബിജെപിയ്ക്ക് തിരിച്ചടി. രണ്ടു സീറ്റു മാത്രമുള്ള ബിജെപിയെ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും ബിജെ പി കോണ്‍ഗ്രസിതര മന്ത്രിസഭയാണ് മേഘാലയയ്ക്ക് ആവശ്യമെന്നും സഖ്യകക്ഷിയായ ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി.

പ്രാദേശിക കക്ഷികളെ ഒപ്പം ചേര്‍ത്ത് ഭരിക്കാമെന്ന ബിജെപിയുടെ തന്ത്രങ്ങളാണ് ഇതോടെ പാളുന്നത്. ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഇന്നു നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്നാണ് അറിയുന്നത്.

ഇതോടെ വെറും രണ്ടു സീറ്റു മാത്രം കൈവശം വെച്ച് സംസ്ഥാനം ഭരിക്കാമെന്ന് വ്യാമോഹിച്ച ബിജെപിയ്ക്ക് തിരിച്ചടിയായി. എന്‍.പി.പി നയിക്കുന്ന കൂട്ടുമുന്നണിയില്‍ രണ്ടുസീറ്റുള്ള ബി.ജെ.പിയെ ആവശ്യമില്ലെന്നാണ്് ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിലപാട്.

നേരത്തെ പ്രെസ്റ്റോണ്‍ ടിന്‍സോങ്ങിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ എന്‍.പി.പി ഭൂരിപക്ഷം ലഭിച്ചതോടെ കോണ്‍റാഡ് സാങ്മയെ മുഖ്യമന്ത്രിയായി തീരുമാനിച്ചെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും തീരുമാനങ്ങളെല്ലാം ഏക പക്ഷീയമാകുന്നെന്നും എച്ച്.എസ്.പി.ഡി.പി ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here