അമ്മയുടെ ഓര്‍മ്മയില്‍ ജാനുവിന് ഇന്ന് 21

കണ്ണീരുണങ്ങാതെ അമ്മയുടെ ഓര്‍മയില്‍ ജാഹ്നവിയ്ക്ക് ഇന്ന് 21 പിറന്നാള്‍. ജാഹ്നവിയുടെ ഇതുവരെയുള്ള എല്ലാ പിറന്നാളുകളും കടന്നുപോയത് ആഘോഷങ്ങളുടെ അകമ്പടിയോടെയാണ്. ജാന്നവിയുടെ കുട്ടിക്കാലത്തെ ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചാണ് അമ്മ ക‍ഴിഞ്ഞ പിറന്നാളില്‍ ആശംസകള്‍ നേര്‍ന്നത്.

ഈ ലോകത്ത് ഞാന്‍ ഏറ്റവും വില മതിക്കുന്ന എന്‍റെ മാലാഖയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നുവെന്നാണ് ക‍ഴിഞ്ഞവര്‍‍ഴം ശ്രീദേവി കുറിച്ചത്. അമ്മയുടെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന മുംബൈയിലെ വീട്ടില്‍ത്തന്നെയാണ് ജാന്നവിയും ഖുശിയും അച്ഛനുമുള്ളത്.

ഇളയച്ഛന്‍ അനില്‍ കപൂറിന്‍റെ മകളും നടിയുമായ സോനം കപൂറാണ് ജാനുവിന് ആദ്യ പിറന്നാള്‍ സന്ദേശം നല്‍കിയത്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തയായ പെണ്‍കുട്ടി എന്നാണ് സോനം ജാനുവിനെ വിശേഷിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News