ഹാദിയക്ക് മുസ്ലീമായി ജീവിക്കാമെന്ന് അച്ഛന്‍ അശോകന്‍ കോടതിയില്‍

ഹാദിയക്ക് മുസ്ലീമായി ജീവിക്കാമെന്നു അശോകന്‍ കോടതിയില്‍ സത്യവാങ് മൂലം നല്‍കി. താന്‍ നിരീശ്വര വാദിയാണെന്നും ഹാദിയയുടെ സുരക്ഷയാണ് തനിക്ക് മുഖ്യമെന്നും അശോകന്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ മകളെ തീവ്രവാദിയാകാന്‍ അനുവദിക്കില്ല. ഇക്കാര്യങ്ങള്‍ അറിയിച്ച് സുപ്രീം കോടതിയിലാണ് സത്യവാങ് മൂലം നല്‍കിയത്.

തനിക്ക് മുസ്ലീമായി ജീവിക്കണമെന്നാണ് ഹാദിയ കോടതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. തനിക്ക് പൂര്‍ണ സ്വാതന്ത്രം ആവശ്യമെന്നും കോടതി ഇത് അനുവദിച്ചു തരണമെന്നും ഹാദിയ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News