‘ഞാനിപ്പോള്‍ കടന്നുപോകുന്നത് ഒരു സന്നിഗ്ധാവസ്ഥയിലൂടെ; ഒരിക്കലും തളരില്ല; പൊരുതുക തന്നെ ചെയും’; അപൂര്‍വ്വ രോഗത്തിനടിപ്പെട്ട് ഇര്‍ഫാന്‍ ഖാന്‍

“ജീവിതം ചിലപ്പോഴൊക്കെ അങ്ങനെയാണ്, ചില ദിവസങ്ങളില്‍ നമ്മള്‍ ഉറങ്ങി എഴുന്നേല്‍ക്കുന്നത് ഒരു ഞെട്ടലോടെയാണ്. കഴിഞ്ഞ പതിനഞ്ച് ദിവസമായി എന്റെ ജീവിതം കടന്നു പോയിക്കൊണ്ടിരിക്കുന്നത് ഒരി സസ്പെന്‍സ് സ്റ്റോറി പോലെയാണ്.

വേറിട്ട കഥകള്‍ തേടി നടക്കുമ്പോള്‍ ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല അതൊരു വേറിട്ട രോഗത്തിലേയ്ക്ക് എന്നെ കൊണ്ടെത്തിക്കുമെന്ന്. ഞാന്‍ ഒരിക്കലും തളരില്ല. പൊരുതുക തന്നെ ചെയും. എന്റെ കുടുംബവും സുഹൃത്തുക്കളും എന്നോടൊപ്പമുണ്ട്. ഈ വിഷമാവസ്ഥയില്‍ നിന്നും പുറത്തു കടക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് ശ്രമിക്കുകയാണ്. ഈ പരീക്ഷണ സമയത്ത് ദയവായി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്.

രോഗനിര്‍ണയത്തിന് ശേഷം പത്ത് ദിവസത്തിനകം കുടുതല്‍ കാര്യങ്ങള്‍ നിങ്ങളെ ഞാന്‍ തന്നെ അറിയിക്കുന്നതാണ് . നല്ലത് വരാന്‍ ആശംസിക്കൂ.” ഇര്‍ഫാന്‍ ഖാന്റെ കുറിപ്പില്‍ പറയുന്നു.

കഠിന പ്രയത്നം കൊണ്ട് സിനിമാ ലോകം കീ‍ഴടക്കിയ അഭിനയ പ്രതിഭയാണ് ഇര്‍ഫാന്‍ ഖാന്‍. ബോളിവുഡ് കീ‍ഴടക്കി ഹോളിവുഡിലെ സാന്നിധ്യമായി മാറിയിരിക്കുകയാണ് താരമിപ്പോള്‍ .

സുഖമില്ലത്തതിനാല്‍ കുറച്ചുനാളുകളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് ഇര്‍ഫാന്‍ ഖാന്‍. താരത്തെ ബാധിച്ചിരിക്കുന്നത് ഒരു അപൂര്‍വ്വ രോഗമാണെന്ന വിവരം ആരാധകരെ ദുഖത്തി‍ലാ‍ഴ്ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വെളിപ്പെടുത്താമെന്ന വിശദീകരണം താരം പുറത്തിറക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News