കാക്കി മാറ്റി കൊച്ചിയിലെ ഓട്ടോഡ്രൈവര്‍മാര്‍

കൊച്ചിയിലെ ഓട്ടോഡ്രൈവര്‍മാര്‍ക്ക് ഇനി പുതിയ യൂണിഫോം. കൊച്ചി മെട്രോയുമായി ചേര്‍ന്ന് ഫീഡര്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ഇനി കറുത്ത നിറത്തിലുള്ള പാന്‍റും നീല, ചാര നിറത്തിലുള്ള ടീഷര്‍ട്ടും ധരിക്കും.

യൂണിഫോമിന് പുറമേ പേരും മറ്റുവിവരങ്ങളുമടങ്ങിയ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബാഡ്ജും ഇവര്‍ ധരിക്കണം. തുടക്കത്തില്‍ യൂണിഫോമും മറ്റും കെഎംആര്‍എല്‍ ഇവര്‍ക്ക് നല്‍കും.

റോഡ് സുരക്ഷ, സ്വഭാവ രൂപീകരണം എന്നീ വിഷയങ്ങളില്‍ ഇവര്‍ക്ക് പരിശീലനവും നല്‍കിയിരുന്നു. മൂന്നുറിലധികം ഓട്ടോ ഡ്രൈവര്‍മാര്‍ക്കാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കിലയും ചേര്‍ന്ന് പരിശീലനം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here