ത്രിപുരയില്‍ ബിജെപി ആക്രമണം തുടരുന്നു; നൂറുകണക്കിന് വീടുകളും പാര്‍ട്ടി ഓഫീസുകളും കത്തിച്ചു; ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും ആക്രമണം; പുറത്തിറങ്ങാന്‍ കഴിയാതെ ജനം

അഗര്‍ത്തല : തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ത്രിപുരയില്‍ ബിജെപി ഐപിഎഫ്ടി ക്രിമിനല്‍ സംഘം അഴിച്ചുവിട്ട അക്രമം മൂന്നാം ദിനവും തുടരുന്നു .നൂറു കണക്കിന് സിപിഐ എം പ്രവര്‍ത്തരുടെ വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും അക്രമികള്‍ തീയിട്ടു. വാഹങ്ങള്‍ അഗ്‌നിക്കിരയാക്കി . നിരവധി മുസ്ലിം ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ ക്രിമിനല്‍ സംഘം ഇതിനോടകം തകര്‍ത്തതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് . ഒട്ടേറെപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍പോലുമാവാത്തത്ര ഭീകരമായ അക്രമമാണ് ത്രിപുരയിലെമ്പാടും ആസൂത്രിതമായി ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്നത് . പോലീസ് അഗ്‌നിശമന വാഹങ്ങളും ആക്രമിക്കപ്പെട്ടു.

സംസ്ഥാനത്തെ അക്രമങ്ങള്‍ മൂലം വീട് വിട്ടിറങ്ങാന്‍ കഴിയുന്നില്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗ ഭീഷണി സംഘപരിവാര്‍ ഉയര്‍ത്തിയത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. അക്രമങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ 19കാരിയായ പെണ്‍കുട്ടി പുറം ലോകത്തെത്തിച്ചതിനു പിന്നാലെയാണ് സംഘപരിവാറിന്റെ ബാലസംഗ ഭീഷണി .

അഗര്‍ത്തലയില്‍ സ്ഥാപിച്ചിരുന്ന സോവിയറ്റ് വിപ്ലവ നായകന്‍ ലെനിന്റെ പ്രതിമ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജെസിബി ഉപയോഗിച്ചു തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തു വന്നിരുന്നു. ലെനിന്റെ പ്രതിമ തകര്‍ത്തതില്‍ ആഹ്ളാദം പ്രകടിപ്പിച്ചു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് ചിത്രമടക്കം ട്വീറ്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here