ത്രിപുരയില്‍ സ്ത്രീകള്‍ക്ക് നേരെയും ബിജെപിയുടെ ആക്രമണം; ആക്രമണം നടത്താതിരിക്കാന്‍ പണം ആവശ്യപ്പെട്ട് ബിജെപി; രക്ഷപ്പെടാന്‍ കാടുകളില്‍ അഭയം തേടി സിപിഐ എം പ്രവര്‍ത്തകര്‍

ത്രിപുരയില്‍ ബിജെപിയുടെ വ്യാപക അക്രമം. പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് നേരെയും അക്രമം നടത്തുന്നു. മൂന്ന് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അക്രമം അവസാനിപ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വം ഇടപെടുന്നില്ല.

അക്രമിക്കാതിരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ പണം ആവശ്യപ്പെട്ടു. നിരവധി സിപിഐഎം പ്രവര്‍ത്തകര്‍ കാടുകളില്‍ ്അഭയം തേടി. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ ബിജെപിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത് വ്യാപക അക്രമമാണ്. ത്രിപുരയിലെ 60 മണ്ഡലങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു.

സിപിഐഎം ഓഫീസുകള്‍ അടിച്ചു തകര്‍ക്കുകയും തീവയ്ക്കുകയും ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുകയുമാണ്. ശിപായിജല ജില്ലയില്‍ ഒരു രാത്രി മാത്രം റിപ്പോര്‍ട്ട് ചെയ്തത് 1000ത്തിലേറെ കേസുകള്‍. ബെലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ജെസിബി ഉപയോഗിച്ച് തകര്‍ത്തു. വിഘടനവാദികളായ ഐപിഎഫിടി സ്വാധീന മേഖലകളിലും 12ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചാരിലാം മണ്ഡലത്തിലുമാണ് ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ കാടുകളില്‍ ്അഭയം തേടി്. ബിജെപി പ്രവര്‍ത്തകര്‍ സ്ത്രീകളെ പോലും കൈയ്യേറ്റം ചെയ്യുന്നുണ്ട്. എന്നാല്‍ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. മേഘാലയയില്‍ ഉള്ള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അക്രമസംഭവങ്ങളെ അപലപിക്കാന്‍ തയ്യാറാകാത്തതിലൂടെ നേതാക്കളുടെ അനുവാദത്തോടെയാണ് അക്രമം നടത്തുവന്നതെന്നും വ്യക്തം.

സിപിഐഎം മുന്‍ എംഎല്‍എ ആയ കേശവ് ദബര്‍മയുടെ വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ദബര്‍മ പാര്‍ട്ടി ഓഫീസില്‍ അഭയം തേടി. വീട്ടില്‍ വരാന്‍ അനുവദിക്കണമെങ്കില്‍ പണം നല്‍കണമെന്നും ബിജെപി ആവശ്യപ്പെടുന്നുണ്ട്. ആഭ്യന്ത്രമന്ത്രി മന്ത്രി രാജ്നാഥ് സിംഗ് അക്രമം തടയണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറും, ഡിജിപിയുമായി ഫോണില്‍ സംസാരിച്ചു.

എന്നാല്‍ 1980ലെ കലാപത്തിന് സമാനമായ സാഹചര്യത്തിലേക്കാണ് ത്രിപുര നീങ്ങുന്നതെന്ന് സിപിഐഎം കുറ്റപ്പെടുത്തി. മണിക് സര്‍ക്കാര്‍ ്അധികാരത്തിലിരുന്നപ്പോള്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും ഏറ്റവും കുറവുള്ള സംസ്ഥാനമായിരുന്നു ത്രിപുര എന്നതും ശ്രദ്ധേയം. അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് ബിജെപി പ്രവര്‍ത്തകരരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News