പിഎന്‍ബി തട്ടിപ്പ്; ഐസിസിഐ-ആക്‌സിസ് ബാങ്ക് സിഇഒമാരെ ചോദ്യംചെയ്യും

പഞ്ചാബ്  നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ ഐ.സി.സിഐ ബാങ്ക് സി.ഇ.ഒ ചന്ദാ കൊച്ചാര്‍, ആക്‌സിസ് ബാങ്ക് സി.ഇ.ഒ ശിഖാ ശര്‍മ്മ എന്നിവരെ കോര്‍പറേറ്റ് മന്ത്രാലയം ചോദ്യം ചെയ്യും.

ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടീസ് അയച്ചു. 31 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഉണ്ടാക്കി നീരവ് മോദിയ്ക്ക് 5280 കോടി കൈമാറിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ അറിയപ്പെടുന്ന വനിത ഉന്നത ഉദ്യോഗസ്ഥരാണ് ഐ.സി.ഐ.സി ബാങ്ക് സി.ഇ.ഒ ചന്ദാ കൊച്ചാറും, ആക്‌സിസ് ബാങ്ക് സി.ഇ.ഒ ശിഖാ ശര്‍മ്മയും. ഇവരുടെ നേതൃത്വത്തില്‍ 31 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് നീരവ് മോദിയ്ക്കും മുഗള്‍ ചോക്‌സിക്കും 5280 കോടി രൂപ പ്രവര്‍ത്തന മൂലധനമായി നല്‍കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇതില്‍ എ.ഐ.സി.സി ബാങ്ക് മാത്രം 405 കോടി രൂപ വിഹിതമായി നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിഹിതം നല്‍കിയിരിക്കുന്നത് ആക്‌സിസ് ബാങ്കാണ്.കോര്‍പറേറ്റ് മന്ത്രാലയത്തിന് കീഴില്‍ വരുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിേഗഷന്‍ ഏജന്‍സിയാണ് രണ്ട് സി.ഇ.ഒമാരെയും വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നത്. ഇരുവര്‍ക്കും ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കി.

കണ്‍സോര്‍ഷ്യം വഴി ലിച്ച തുക നീരവ് മോദിയും മെകുള്‍ ചോക്‌സിക്കും വ്യാജ കമ്പനികള്‍ വഴി ഇന്ത്യയ്ക്ക് പുറത്ത് കടത്തിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇരുവര്‍ക്കും ബന്ധമുള്ള മറ്റ് കമ്പനികളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News