നിരന്തരം വേട്ടയാടുന്ന രോഗം; വിവാഹ പ്രായമായ മകള്‍; സുമനസ്സുകളുടെ സഹായം തേടി ഈ ഉമ്മയും മകളും

ജീവത യാഥാർത്ഥ്യങ്ങളുടെ നടുവിൽ പകച്ചു നിൽക്കുകയാണ് കൊല്ലം അഞ്ചാലും മൂട് സ്വദേശികളായ ഷാഹിദയും മകളും. നിരന്തരം വേട്ടയാടുന്ന രോഗവും വിവാഹ പ്രായമായ മകളും മാത്രമാണ് ഈ ഉമ്മക്ക് കൂട്ടായുള്ളത്. സ്വന്തമായി ഒരു സെന്‍റ് ഭൂമി പോലുമില്ലാത്ത ഇവർ നല്ലമനസുകളുടെ സാഹായം തേടുകയാണ്.

വൈദ്യശാസ്ത്രം കീറിമുറിക്കാത്ത സ്ഥലമില്ല ഷാഹിദാമ്മയുടെ ശരീരത്തിൽ. എന്നിട്ടും രോഗമെന്ന കൂട്ടുകാരി ഈ ഉമ്മയെ വിട്ടുപോകാൻ തയ്യാറല്ല. ഏത് സമയവും നിലച്ച് പോകാവുന്ന ഹൃദയത്തിന് ഒരു ശസ്ത്രകീയ വേണം തുടർന്ന് തിരുവനന്തപുരം റീജയണൽ ക്യാൻസർ സെന്‍ററില്‍  ചികിത്സ തുടരണം.

ഒാരോ തവണ ശരീരത്തിലുടെ സർജറി കത്തികൾ ആ‍ഴത്തിലുള്ള മുറിവ് ഏൽപ്പിക്കുമ്പോ‍ഴും ഉമ്മക്ക് കണ്ണ് നിറയില്ല. പക്ഷേ വിവാഹപ്രായമായ മകളെ കുറിച്ച് ഒാർക്കുമ്പോൾ ആ വേദന ശരീരത്തിലേൽപ്പിക്കുന്ന മുറിവിനേക്കാൾ വേദനിപ്പിക്കും.

കൊല്ലം അഞ്ചാലും മൂട് സ്വദേശികളായ ഇവർക്ക് കയറികിടക്കാൻ ഒരുസെന്‍റ് ഭൂമി പോലുമില്ല സ്വന്തമെന്നു പറയാനും മറ്റാരുമില്ല. അതുകൊണ്ട് തന്നെ നാട്ടുകാരാണ് ആകെയുള്ള ആശ്രയം. സഹായംതേടി ഞങ്ങളെ സമീപിച്ച ഈ ഉമ്മയേയും മകളെയേയും തനിച്ചാക്കാനാകില്ല അതിനാൽ ഇനിയുള്ള ജീവിതത്തിൽ ഈ മകൾക്ക് ഉമ്മയെ നഷ്ടപെടാതിരിക്കാൻ അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടിനായി ഞങ്ങൾ നല്ലമനസുകളുടെ സഹായം തേടുകയാണ്.

SHAHIDHA ,

AC/NO 67379698915,

ANCHALUMMOODU BRANCH

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News