നീരവ് മോദി, കാര്‍ത്തി ചിദംബരം വിഷയങ്ങളില്‍ പാര്‍ലമെന്‍റ് സ്തംഭിച്ചു

തുടര്‍ച്ചയായ രണ്ടാം ദിവസവും പൂര്‍ണ്ണമായും സ്തംഭിച്ച് പാര്‍ലമെന്റ്. നീരവ് മോദി വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ തീരുമാനമായില്ല. കാര്‍ത്തി ചിദംബരം അഴിമതിയും ചര്‍ച്ച ചെയ്യണമെന്ന് ഭരണപക്ഷം. അന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യമുയര്‍ത്തി ആന്ധ്ര എം.പിമാര്‍ സഭയുടെ നടുത്തളത്തില്‍ മുദ്രാവാക്യം വിളിക്കുന്നത് ഇന്നും തുടര്‍ന്നു.

പതിവ് പ്രതിഷേധങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് സാക്ഷ്യം വഹിച്ചു. നീരവ് മോദി തട്ടിപ്പ് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. കാര്‍ത്തി ചിന്ദംബരം അഴിമതി ഉയര്‍ത്തി ഭരണപക്ഷം പ്രതിരോധിച്ചതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും ഉച്ചയ്ക്ക് മുമ്പ് തന്നെ ലോക്‌സഭ പിരിഞ്ഞു.

രാജ്യസഭ അദ്ധ്യക്ഷന്‍ വെങ്കയ നായിഡുവും ഉപാദ്ധ്യക്ഷന്‍ പിജെ.കുര്യനും പരമാവധി ശ്രമിച്ചിട്ടും നിലപാടുകളില്‍ വിട്ട് വിഴ്ച്ച ചെയ്യാന്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തയ്യാറായില്ല. അന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള ടിഡിപി എം.പിമാരുടെ പ്രതിഷേധമാണ് സഭ അദ്ധ്യക്ഷന്‍മാരെ പ്രകോപിപ്പിച്ചത്.

സഭയുടെ നടുത്തളത്തില്‍ പ്ലക്കാര്‍ഡുകളുമായി അന്ധ്ര എം.പിമാര്‍ നിരന്നതോടെ സഭയിലെ ക്യാമറകള്‍ പോലും മറക്കപ്പെട്ടു. ഒരു ബില്ല് പോലും പരിഗണിക്കാതെ, ചോദ്യോത്തരവേള തുടങ്ങാന്‍ പോലുമാകാതെ ഇത് രണ്ടാം ദിവസമാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News