ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. കാത്തിരുപ്പുകള്‍ക്കൊടുവില്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.
മെയ് 15 ന് അബ്രഹാമിന്റെ സന്തതികള്‍ തീയറ്ററുകളിലെത്തുമെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യം അണിയറ പ്രവര്‍ത്തകര്‍ ഉടന്‍തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.
പൊലീസ് ഉദ്യോഗസ്ഥനായാണ് മെഗാസ്റ്റാര്‍ ചിത്രത്തിലെത്തുക. ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here