ലോകക്രിക്കറ്റിനെ വീണ്ടും വിറപ്പിച്ച് ഗെയില്‍; അപമാനിച്ചവരുടെ തലയ്ക്ക് മുകളിലൂടെ 11 സിക്‌സറുകള്‍ പറന്നു; വിന്‍ഡീസിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ ട്രാക്കില്‍

ലോകക്രിക്കറ്റിനെ ഒട്ടേറെത്തവണ വിറപ്പിച്ച താരമാണ് ക്രിസ്‌ഗെയില്‍. കരുത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെടുന്ന ഗെയില്‍ ഒരിക്കല്‍ കൂടി സംഹാരരൂപം പുറത്തെടുത്തു.

ലോകകപ്പ് യോഗ്യത മത്സരത്തില്‍ യുഎഇയ്‌ക്കെതിരെയാണ് ഗെയില്‍ താണ്ഡവമാടിയത്. 91 പന്തില്‍ ഏഴ് ഫോറും 11 സിക്‌സും സഹിതം 123 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്. 78 പന്തിലാണ് ഗെയില്‍ മൂന്നക്കം കടന്നത്.

ഗെയ്‌ലിന്റേയും ഹെയ്റ്റ്‌മെയറുടേയും ഉജ്ജ്വല സെഞ്ച്വറിയുടെ കരുത്തില്‍ 50 ഓവറില്‍ നാല് വിക്കറ്റിന് 357 റണ്‍സാണ് വെസ്റ്റിന്‍ഡീസ് സ്വന്തമാക്കിയത്. യുഎഇയെ തകര്‍ക്കാനായാല്‍ വെസ്റ്റിന്‍ഡീസിന് ലോകകപ്പില്‍ കളിക്കാനുള്ള സാധ്യതകള്‍ തുറക്കും.

നേരത്തെ ഐപിഎല്‍ താരലേലത്തില്‍ ഗെയ്‌ലിനെ പ്രമുഖ ടീമുകള്‍ അവഗണിച്ചിരുന്നു. അവസാന നിമിഷം കിംഗ്‌സ് ഇലവന്‍ പഞ്ചാബ് രണ്ട് കോടി രൂപയ്ക്കാണ് ഗെയ്‌ലിനെ പാളയത്തിലെത്തിച്ചത്. തന്റെ കാലം കഴിഞ്ഞെന്ന് പറയുന്നവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ഗെയില്‍ പുറത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News