ഒാര്‍മദിനത്തില്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’

കലാഭവന്‍ മണി നമ്മെ വിട്ട് പോയിട്ട് പോയിട്ട് രണ്ട് വര്‍ഷം തികയുന്ന ഈ വേളയില്‍ അദ്ദേഹത്തിന്‍റെ ജീവിതം പ്രമേയമാക്കി ഒരു സിനിമ വരുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി.

സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് സിനിമയിൽ നായകനായി എത്തുന്നത്. അല്‍ഫാ ഫിലിംസിന്റെ ബാനറില്‍ ഗ്‌ളാഡ്സ്റ്റണ്‍ യേശുദാസാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി തീയറ്ററുകളില്‍ എത്തിക്കുന്നത്. വിനയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഹണിറോസും നിഹാരികയുമാണ് നായികമാര്‍.

കലാഭവന്‍ മണിയുടെ ഓര്‍മദിനമായ ഇന്നു തന്നെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. വിനയന്‍ തന്നെ കഥ എ‍ഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തീയറ്ററുകളില്‍ എത്തും.

സലിംകുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News